vietnam

ഹനോയി : തെക്കൻ വിയറ്റ്‌നാമിലെ റ്റുവാൻ ആൻ നഗരത്തിൽ കരിയോക്കി ബാറിലുണ്ടായ തീപിടിത്തത്തിൽ 32 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ 15 പേർ സ്ത്രീകളാണ്. നിരവധി പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഉയർന്നേക്കും. പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. ബാറിലെ രണ്ട്, മൂന്ന് നിലകളിലാണ് തീപടർന്നത്. കനത്ത പുക നിറഞ്ഞതോടെ ബാറിലെത്തിയവരും ജീവനക്കാരും കുടുങ്ങി. ചിലർ ബാൽക്കണിയിലൂടെയും മറ്റും പുറത്തേക്ക് ചാടിയാണ് രക്ഷപ്പെട്ടത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അധികൃതർ അന്വേഷണം ആരംഭിച്ചു.

2018ൽ ഹോ ചി മിൻ നഗരത്തിലെ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലുണ്ടായ അഗ്നിബാധയിൽ 13 പേർ കൊല്ലപ്പെട്ടതിന് ശേഷം വിയറ്റ്നാമിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും വലിയ തീപിടിത്തമാണിത്. 2016ൽ ഹാനോയിയിലെ ഒരു കരിയോക്കി ബാറിലുണ്ടായ തീപിടിത്തത്തിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു.