iwatch

സാൻഫ്രാൻസിസ്കോ: സെപ്തംബർ 7 ഐഫോൺ പ്രേമികൾ ഏറെ ആകാംക്ഷയോടെ തന്നെ കാത്തിരിക്കുന്ന ദിവസമാണ്. പുതിയ ഫോണുകളും ഗാഡ്ജറ്റുകളും അവതരിപ്പിക്കുന്ന ഐഫോൺ ലോഞ്ച് ഇവന്റ് തന്നെയാണ് ഈ കാത്തിരിപ്പിന് കാരണം. പുത്തൻ ഐഫോണിന്റെ ഫീച്ചറുകളെക്കുറിച്ചും, വിലയെക്കുറിച്ചുമുള്ള അഭ്യൂഹങ്ങൾക്കെല്ലാം സാധാരണയായി അവസാനമാകുന്നത് ഈ ലോഞ്ച് ഇവന്റിലൂടെ ആണ്. ഐഫോണിനോടെപ്പം ഇത്തവണത്തെ ലോഞ്ച് ഇവന്റിൽ താരമായിരിക്കുകയാണ് പുതിയ ആപ്പിൾ വാച്ചുകൾ. വിപണിയിൽ ഏറെ സ്മാർട്ട് വാച്ചുകളുണ്ടെങ്കിലും, എത്ര വിലകൊടുത്തും, ആപ്പിൾ വാച്ചുകൾ വാങ്ങാൻ ഇന്ന് ധാരാളം ആവശ്യക്കാരുണ്ട്. കാരണം അത്രയ്ക്ക് മികച്ച ബിൽഡ് ക്വാളിറ്റിയും ഫീച്ചേഴ്സുകളുമാണ് ആപ്പിൾ വാച്ചുകൾ ഉറപ്പ് നൽകുന്നത്.

ഇത് വരെയുള്ളതിൽ ഏറ്റവും മികച്ചതെന്നാണ് ആപ്പിൾ 8 സീരീസിനെ കമ്പനി സി.ഇ.ഒ ടിം കുക്ക് വിശേഷിപ്പിച്ചിരിക്കുന്നത്. ആൾവേയ്സ് ഓൺ ഡിസ്പ്ലേ,​ പുതിയ വാച്ച് ഫേസുകൾ,​ ക്രാഷ് ഡിറ്റക്ഷൻ,​ സ്വിം ക്രാഷ് വാട്ടർ പ്രൂഫ്,​ അടക്കം ഓവുലേഷൻ ട്രാക്ക് ചെയ്യാനുള്ള ടെംപറേച്ചർ സെൻസർ ഫീച്ചറുകൾ അടങ്ങിയതാണ് പുതിയ വാച്ചുകൾ. മാറ്റങ്ങൾ വരുത്തിയ ലോപവർ മോഡ് കൂടുതൽ ബാറ്ററി ബാക്കപ്പ് നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ആപ്പിൾ വാച്ച് 8 സീരീസിലെ ജി.പി.എസ് മാത്രമുള്ളതും,​ ജി.പി. എസിനോടൊപ്പം സെല്ലുലാർ കണക്ഷനുള്ള മോഡലുകളും,​ താരതമ്യേനെ വില കുറഞ്ഞ ആപ്പിൾ വാച്ച് എസ്. ഇ സെക്കന്റ് ‌ജനറേഷനും,​ കൂടാതെ സീരീസിലെ ഏറ്റവും ഡ്യൂരബിലിറ്റിയുള്ളവയെന്ന് കമ്പനി അവകാശപ്പെടുന്ന ആപ്പിൾ വാച്ച് അൾട്രായുമാണ് ഇന്ന് ലോഞ്ച് ചെയ്തത്.

ലൊക്കേഷൻ കൃത്യമായി മനസ്സിലാക്കാൻ സഹായിക്കുന്ന ഡ്യുവൽ ഫ്രീക്കൻസി ജി.പി. എസ്, സ്കൂബ ഡൈവിംഗിന് ഉപയോഗിക്കാവുന്ന ഓഷിയാനിക് പ്ലസ് ആപ്പ്, ഹൈക്കിങ്ങിനും ട്രക്കിങ്ങിനും ഏറെ സഹായകമായ പുതിയ വേഫെറർ വാച്ച്ഫേസ് എന്നിവയാണ് ആപ്പിൾ വാച്ച് അൾട്രായിലെ അധികമായുള്ള ഫീച്ചേഴ്സ്.

ആപ്പിൾ വാച്ച് 8 വിലവിവരം

♦ആപ്പിൾ വാച്ച് 8

$399 ഏകദേശം 31,800 രൂപ

ആപ്പിൾ വാച്ച് 8 (ജി.പി.എസ് + സെല്ലുലാർ വെറിഷൻ)

$499 ഏകദേശം 39,800 രൂപ

♦ആപ്പിൾ വാച്ച് എസ്.ഇ സെക്കന്റ് ജനറേഷൻ

$249 ഏകദേശം 19,900 രൂപ

ആപ്പിൾ വാച്ച് എസ്.ഇ ( (ജി.പി.എസ് + സെല്ലുലാർ വെറിഷൻ) )

$299 ഏകദേശം 23,800 രൂപ

♦ആപ്പിൾ വാച്ച് അൾട്രാ

$799 ഏകദേശം 63,700 രൂപ