kk

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com


അശ്വതി: ആത്മവിശ്വാസവും ഉത്സാഹവും വര്‍ദ്ധിക്കും. തേന്‍പുരട്ടിയ വാഗ്ദാനങ്ങളില്‍ വീണുപോകരുത്.

ഭരണി: പ്രണയകാര്യങ്ങളില്‍ മുന്നേറ്റം,തൊഴിലിലും ബിസിനസിലും നേട്ടം.

കാര്‍ത്തിക: അപ്രതീക്ഷിത ചെലവുകള്‍ നേരിടും,പ്രശ്നങ്ങളിലും വാഗ്വാദങ്ങളിലും ഇടപെടരുത്.

രോഹിണി: പങ്കാളിയുമായി വാക്ക് തര്‍ക്കം ഉണ്ടാകാതെ നോക്കണം, പ്രശ്നങ്ങളില്‍ ചാടാന്‍ സാധ്യതയുണ്ട്.

മകയിരം: കുടുംബത്തിന്റെയും ധനത്തിന്റെയും കാര്യങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യണം.

തിരുവാതിര: ആരോഗ്യകാര്യങ്ങളില്‍ ശരിക്കും ശ്രദ്ധയുണ്ടാകണം,എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധ ചെലുത്തണം.

പുണര്‍തം: അപ്രതീക്ഷിതമായി ചെലവ് വര്‍ദ്ധിക്കും,ജോലിസ്ഥലത്ത് ശത്രുക്കളുടെ ഉപദ്രവം.

പൂയം: പുതിയ കരാറുകള്‍ ഒപ്പ് വയ്ക്കും,വിരോധികളുമായി അടുക്കും.

ആയില്യം: പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ടായിരിക്കും,വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതി.

മകം: ജീവിതലക്ഷ്യം കൈവരിക്കും,വിദേശത്ത് മെച്ചപ്പെട്ട ജോലി സാധ്യത തെളിയും.

പൂരം: ദുരിതത്തിമ്പരിഹാരമുണ്ടാകും. അപ്രതീക്ഷിത ധനലാഭം.

ഉത്രം: ബന്ധുക്കളില്‍ നിന്നുള്ള സഹായസഹകരണം വര്‍ദ്ധിക്കും.കുടുംബജീവിത്തിലുള്ള സ്വരചേര്‍ച്ചകള്‍ മാറും.

അത്തം: രോഗാവസ്ഥയില്‍ നിന്നും മോചനം ലഭിക്കും.ഉദ്ദിഷ്ടകാര്യലാഭ സാദ്ധ്യത.

ചിത്തിര: പണം കടം കൊടുക്കരുത്. ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കരുത്.

ചോതി : അപഖ്യാതി കേള്‍ക്കാന്‍ ഇടവരും.ആഡംബരത്തിന് പണം ചിലവഴിക്കും.

വിശാഖം: ദേഹദുരിതത്തിനു സാധ്യത.ജലം,അഗ്നി ഇവ സൂക്ഷിക്കണം.കര്‍മ്മരംഗത്ത് കരുതല്‍ ആവശ്യം.

അനിഴം: മാതാവിനും പിതാവിനും രോഗങ്ങള്‍,യാത്രയില്‍ ദുരിതാനുഭവങ്ങള്‍.

തൃക്കേട്ട: ജോലിയില്‍ വിഘ്നങ്ങള്‍ ,അലസത,വ്യാപാരികള്‍ക്ക് വിദേശ ബന്ധം ലഭിക്കും.

മൂലം: ഇഷ്ട ജനങ്ങളില്‍ നിന്നും വിപരീത ഫലം,പണം ചിലവഴിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തും.

പൂരാടം: പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥാനക്കയറ്റം,ശത്രുക്കളുമായി ഒത്തു തീര്‍പ്പിലെത്തും.

ഉത്രാടം: കുടുംബ ചിലവുകള്‍ അധികരിക്കും.സഹപ്രവര്‍ത്തകരുമായി അകല്‍ച്ചയുണ്ടാകും.

തിരുവോണം: കുടുംബത്തില്‍ ശാന്തിയും സമാധാനവും,രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അനുകൂല സമയം.

അവിട്ടം: സാമ്പത്തിക തടസ്സം മാറും. ഉന്മേഷം വര്‍ദ്ധിക്കും.ബിസ്സിനസില്‍ അഭിവൃദ്ധി.

ചതയം: മേലുദ്യോഗസ്ഥരുടെ അംഗീകാരം ലഭിക്കും,സന്താന ഭാഗ്യം, ,ഉണ്ടായിരുന്ന ക്ലേശങ്ങള്‍ മാറും.

പൂരുരുട്ടാതി: കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുരസ്‌കാരങ്ങള്‍,കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും.

ഉത്തൃട്ടാതി: ചിരകാലാഭിലാഷം പൂവണിയും. പല രീതിയിലും ധനം വന്നു ചേരും.

രേവതി: തൊഴില്‍ രംഗത്തുള്ള സ്തംഭനം മാറും. ദുരിതങ്ങളില്‍ നിന്നുള്ള മോചനം.