kk

ന്യൂഡൽഹി : അതിർത്തിയിൽ സൈനിക പിൻമാറ്റത്തിന് തുടക്കമിട്ട് ഇന്ത്യയുംചൈനയും.. ഗോഗ്ര ഹോട്ട്സ്പ്രിംഗ്‌സ് മേഖലയിൽ നിന്ന് സൈന്യങ്ങൾ പിൻമാറി തുടങ്ങിയെന്ന് ഇരുരാജ്യങ്ങളും പ്രസ്താവനയിൽ അറിയിച്ചു. അതിർത്തിയിൽ നിന്നുള്ള പിൻമാറ്റം വീണ്ടും തുടങ്ങണമെന്ന ഇന്ത്യുടെ ആവശ്യത്തിന് വഴങ്ങിയാണ് സൈനിക പിൻമാറ്റത്തിന് ചൈന സമ്മതിച്ചത്

നരേന്ദ്രമോദിയും ഷീ ജിൻ പിംഗും പങ്കെടുക്കുന്ന ഷാങ്‌ഹായ് സഹകരണ ഉച്ചകോടി നടക്കാനിരിക്കെയാണ് തീരുമാനം. ഗോഗ്ര ഹോട്ട്‌സ്പ്രിംഗ് മേഖലയിലെ പട്രോൾ പോയിന്റ് 15ൽ നിന്ന് പിൻമാറിതുടങ്ങിയതായി ഇരു രാജ്യങ്ങളും പ്രസ്താവനയിൽ അറിയിച്ചു. സൈനിക പിൻമാറ്റത്തിന് ഇന്ത്യ പല തവണ നിർദ്ദേശം മുന്നോട്ടു വച്ചെങ്കിലും ഗോഗ്രയിൽ നിന്ന് പിൻമാറാൻ ചൈന തയ്യാറായിരുന്നില്ല.