kk

ലണ്ടൻ∙ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനില മോശമെന്ന് റിപ്പോർട്ട്. രാജ്ഞിയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുൂണ്ടെന്നും ഡോക്ടർമരുടെ നിരീക്ഷണത്തിലാണെന്നും ബക്കിംഗ് പാലസിനെ ഉദ്ധരിച്ച് വാർത്താഏജൻസികൾ റിപ്പോർട്ട് ചെയ്തു. ബാൽമോറലിലെ കൊട്ടാരത്തിൽ തുടരുമെന്നും അധികൃതർ അറിയിച്ചു. ഇതോടെ രാജ്ഞി പങ്കെടുക്കേണ്ട പ്രിവി കൗൺസിൽ മാറ്റിവച്ചു.

രാജ്ഞിയുടെ ആരോഗ്യനിലയെക്കുറിച്ച് വിവരം അറിഞ്ഞതിനെ തുടർന്ന് വില്യം രാജകുമാരൻ ബാൽ മോറലിലേക്ക് യാത്ര തിരിച്ചു. ചാൾസ് രാജകുമാരൻ രാജ്‌ഞിക്കൊപ്പമുണ്ട്.

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ മുതലാണ് എലിസബത്ത് രാജ്ഞിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടാന്‍ തുടങ്ങിയത്. നടക്കാനും നില്‍ക്കാനും ബുദ്ധിമുട്ട് നേരിടുന്ന 96 വയസുള്ള രാജ്ഞിയെ ഇന്ന് രാവിലെ പരിശോധിച്ചപ്പോഴാണ് ഡോക്ടര്‍മാര്‍ ആരോഗ്യനിലയില്‍ ആശങ്ക അറിയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തിനു മുഴുവൻ ആശങ്കയുണ്ടാക്കുന്നതാണ് വാർത്തയെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസ് അറിയിച്ചു.