kk

തിരുവോണ ദിനത്തിൽ പുതിയ ചിത്രങ്ങളുടെ ലേറ്റസ്റ്റ് അപ്ഡേറ്റ് ആരാധകരുമായി പങ്കുവച്ച് സൂപ്പർതാരം മോഹൻവാൽ. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രം എലോണിന്റെ പോസ്റ്റർ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. ഓണാശംസകൾ അറിയിച്ചാണ് മോഹൻലാൽ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.

ഇരുൾ വീണ ഇടനാഴിയിൽ മോഹൻലാലിന്റെ കഥാപാത്രം നിൽക്കുന്നതാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. നിരവധി പേരാണ് പോസ്റ്റർ ഷെയർ ചെയ്യുകയും കമന്റുും രേഖപ്പെടുത്തിയിട്ടുണ്ട്.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിർമിക്കുന്ന ചിത്രമാണ് എലോൺ. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം 'റെഡ് ചില്ലീസി'നു ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ഷാജി കൈലാസ് ചിത്രം കൂടിയാണിത്. രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്.

പുലിമുരുകന് ശേഷം മോഹൻലാലിനെ നായകാനാക്കി വൈശാഖ് സംവിധാനെ ചെയ്യുന്ന മോൺസ്റ്ററിന്റെ പോസ്റ്ററും ഇന്ന് പുറത്തുവിട്ടു,​ 'പുലിമുരുകന്റെ' രചയിതാവ് ഉദയ് കൃഷ്‍ണ തന്നെയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥാകൃത്തും. ഓണാശംസകള്‍ നേര്‍ന്നാണ് 'മോണ്‍സ്റ്ററി'ന്റെ പുതിയൊരു പോസ്റ്ററും മോഹൻലാൽ പുറത്തുവിട്ടത്.

പൂജ ഹോളിഡേയ്‍ക്ക് ചിത്രം എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബര്‍ 30ന് ചിത്രം റിലീസ് ചെയ്‍തേക്കുമെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്‍തിരുന്നു. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം ദീപക് ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, സംഘട്ടനം സ്റ്റണ്ട് സില്‍വ, വസ്‍ത്രാലങ്കാരം സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍ തുടങ്ങിയവരാണ് അണിയറയില്‍.