pinarayi-kodiyeri

​​​​ചെന്നൈ: അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോടിയേരി ബാലകൃഷ്ണനെ സന്ദർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈയിലെത്തി. കോടിയേരിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് രാവിലെ ചെന്നൈയിലെത്തിയ മുഖ്യമന്ത്രി അൽപസമയത്തിനകം ആശുപത്രിയിലെത്തി കോടിയേരിയെ കാണും.

കഴിഞ്ഞ ദിവസമാണ് കോടിയേരിയെ സന്ദർശിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചത്. തുടർന്ന് ഇന്ന് രാവിലെ പുറപ്പെടുന്ന രീതിയിൽ യാത്ര ക്രമീകരിക്കുകയായിരുന്നു. വൈകിട്ട് വരെ മുഖ്യമന്ത്രി ചെന്നൈയിൽ തുടരും. ഓഗസ്റ്റ് 29നാണ് മുഖ്യമന്ത്രി അടക്കമുള്ളവരുടെ നിർദേശപ്രകാരം അസുഖബാധിതനായ കോടിയേരി ബാലകൃഷ്ണനെ വിദഗ്ദ്ധ ചികിത്സയ്ക്കായി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.