queen

ലണ്ടൻ: കഴിഞ്ഞ ദിവസമാണ് ഏറ്റവും കൂടുതൽ കാലം ബ്രിട്ടൻ ഭരിച്ചിരുന്ന ഭരണാധികാരിയായ എലിസബത്ത് രാജ്ഞി അന്തരിച്ചത്. 96-ാം വയസിൽ സ്‌കോ‌ട്ട്ലൻഡിലെ ബാൽമോറലിലെ കൊട്ടാരത്തിലായിരുന്നു അന്ത്യം. രാജ്ഞിയുടെ ആരോഗ്യനില മോശമാണെന്ന് നേരത്തെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. മരണ സമയത്ത് കിരീടാവകാശിയും മകനുമായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും മകൾ ആൻ രാജകുമാരിയും രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നു. കിരീടധാരണത്തിന്റെ 70-ാം വർഷത്തിലാണ് എലിസബത്ത് രാജ്ഞി വിടപറയുന്നത്.

എലിസബത്ത് രാജ്ഞിയുടെ മരണവാർത്ത പ്രഖ്യാപിച്ചതിന് പിന്നാലെ ബ്രിട്ടീഷ് പതാക താഴ്ത്തിയപ്പോൾ രാജകീയ മന്ദിരമായ വിൻഡ്‌സർ കാസിൽ ഉൾപ്പെടെ വിവിധയിടങ്ങളിൽ മഴവില്ല് പ്രത്യക്ഷപ്പെട്ടു. ഇത് കാണാനായി നിരവധി ജനങ്ങളാണ് ബക്കിംഗ്ഹാം കൊട്ടാരത്തിന് പുറത്ത് തടിച്ചുകൂടിയത്.

rainbow

1952ല്‍ ആണ് എലിസബത്ത് രാജ്ഞി രാജഭരണമേറ്റത്. 1953ല്‍ ആയിരുന്നു വെസ്റ്റ്മിനിസ്റ്റര്‍ ആബിയില്‍ കിരീടധാരണം. ലോകത്തെ അതിസമ്പന്നരായ വനിതകളില്‍ ഒരാളായിരുന്നു രാജ്ഞി. 1926 ഏപ്രിൽ 21ന് ആൽബർട്ട് രാജകുമാരന്റെയും എലിസബത്ത് ബോവ്സിന്റെയും മകളായാണ് ജനനം.1947ൽ ഫിലിപ്പ് മൗണ്ട്ബാറ്റനുമായി വിവാഹിതയായി. ചാൾസ്, ആൻ, ആൻഡ്രൂ,എഡ്വേ‍ർ‍‍ഡ് എന്നിങ്ങനെ നാല് മക്കളാണ് രാജ്ഞിക്കുള്ളത്. 2002ൽ രാജഭരണത്തിന്റെ സുവ‍‍ർണ ജൂബിലിയാഘോഷിച്ചു. 2012ൽ ഡയമണ്ട് ജൂബിലി ആഘോഷിച്ചു. അയർലൻഡ് സന്ദർശിച്ച ആദ്യത്തെ ബ്രിട്ടിഷ് ഭരണാധികാരിയാണ് എലിസബത്ത് രാജ്ഞി.

queen-elizabeth