ganja

പത്തനംതിട്ട: രണ്ടര കിലോ കഞ്ചാവുമായി സിപിഐ നേതാവ് പിടിയിൽ. കൊടുമൺ ലോക്കൽ അസിസ്‌റ്റന്റ് സെക്രട്ടറി ജിതിൻ മോഹനാണ് എക്‌സൈസിന്റെ പിടിയിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്നയാൾ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. കൊടുമൺ സ്വദേശി അനന്തുവാണ് ഓടിപ്പോയത്. അടൂരിൽ വച്ച് എക്‌സൈസ് റെയ്‌ഞ്ച് ഇൻസ്‌പെക്‌ടർ ബിജു. എൻ ബേബിയുടെ നേതൃത്വത്തിൽ നടന്ന ഓണം സ്‌പെഷ്യൽ ഡ്രൈവിലാണ് കാറിലെത്തിയ ജിതിൻ പിടിയിലായത്. എഐവൈഎഫ് ജില്ലാ കമ്മിറ്റിയംഗം കൂടിയാണ് ജിതിൻ.

മുൻപ് കൊടുമൺ സഹകരണ ബാങ്കിലെ സംഘട്ടനത്തിൽ പങ്കുണ്ടായിരുന്ന ജിതിൻ കൊടുമൺ എസ്‌ഐയ്‌ക്ക് നേരെ എറിഞ്ഞ് പരിക്കേൽപ്പിച്ചിരുന്നു. ഇതടക്കം നിരവധി ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെയുണ്ട്. അടൂരിൽ നിരവധി കച്ചവ‌ടക്കാർക്ക് ഇയാൾ മുൻപ് കഞ്ചാവ് എത്തിച്ച് നൽകിയിട്ടുണ്ടെന്നാണ് എക്‌സൈസ് അധികൃതർ നൽകുന്ന വിവരം.