
അനൂപ് മേനോൻ നായകനായി എത്തുന്ന രണ്ടു ചിത്രങ്ങൾ റിലീസിന്. അനൂപ് സംവിധാനം കൂടി നിർവഹിച്ച കിംഗ് ഫിഷ് 16ന് തിയേറ്ററിൽ എത്തും. രഞ്ജിത്, നന്ദു, ഇർഷാദ്, ദിവ്യ പിള്ള, ദുർഗ കൃഷ്ണ, നിരഞ്ജന അനൂപ് എന്നിവരാണ് മറ്റു താരങ്ങൾ. അനൂപ് തന്നെയാണ് രണ്ടു ചിത്രങ്ങളുടെയും രചന നിർവഹിക്കുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന വരാൽ ഒക്ടോബർ 14ന് റിലീസ് ചെയ്യും. കണ്ണൻ താമരക്കുളം കണ്ണൻ എന്നു മാത്രം പേര് നൽകി സംവിധാനം ചെയ്യുന്ന വരാൽ ട്വന്റി - 20യ്ക്കുശേഷം അമ്പതിലധികം താരങ്ങളെ ഉൾപ്പെടുത്തി ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണ്. പൊളിറ്റിക്കൽ ത്രില്ലറാണ് വരാൽ. പ്രകാശ് രാജിന്റെ സാന്നിദ്ധ്യമാണ് മറ്റൊരു ആകർഷണീയത. തിങ്കൾ മുതൽ വെള്ളി വരെ, ചാണക്യ തന്ത്രം, വിധി എന്നീ ചിത്രങ്ങൾക്കു ശേഷം അനൂപും കണ്ണനും വീണ്ടും ഒരുമിക്കുന്നു. ടൈം ആഡ്സ് എന്റർടെയ്‌ൻമെന്റിന്റെ ബാനറിൽ പി.എ. സെബാസ്റ്റ്യൻ ആണ് നിർമ്മാണം.