
കുടുംബസമേതം ദിലീപ് ഓണം ആഘോഷിച്ചതിന്റെ ചിത്രം സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നു. കസവുസാരിയുടുത്ത കാവ്യയ്ക്കും മീനാക്ഷിയും ഒപ്പം പട്ടുപ്പാവാട അണിഞ്ഞുനിൽക്കുന്ന മഹാലക്ഷ്‌മി തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. മീനാക്ഷി തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഇതേ ചിത്രം പങ്കുവച്ചിട്ടുണ്ട്. ആരാധകരും സഹപ്രവർത്തകരും കുടുംബത്തിന് ആശംസ നേർന്നിട്ടുണ്ട്. അതേസമയം വോയിസ് ഒഫ് സത്യനാഥൻ എന്ന ചിത്രമാണ് ദിലീപ് നായകനായി അണിയറയിൽ ഒരുങ്ങുന്നത്.നിരവധി സൂപ്പർ ഹിറ്റ് സിനിമകൾക്കുശേഷം റാഫി - ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, സിദ്ദിഖ് ,ജോണി ആന്റണി, വീണ നന്ദകുമാർ, ജഗപതി ബാബു, മകരന്ദ് ദേശ്പാണ്ഡെ എന്നിവരോടൊപ്പം ബോളിവുഡ് താരം അനുപംഖേറും പ്രധാന വേഷത്തിൽ എത്തുന്നു.കൊൽക്കത്തയിൽ വോയിസ് ഒഫ് സത്യനാഥന്റെ ചിത്രീകരണം പുരോഗമിക്കുന്നു.