mm

സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മേ ഹൂം മൂസ ട്രെയിലർ എത്തി. ഇന്ത്യൻ ആർമിയിലെ അംഗമായ പൊന്നാനിക്കാരനായ മൂസ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.പ്രേക്ഷകർ ഇതുവരെ കാണാത്ത സുരേഷ്‌ ഗോപി കഥാപാത്രമായിരിക്കും മൂസ. പൂനം ബജ്‌വ, അശ്വനി റെഡ്ഡി, സൈജു കുറുപ്പ്, ഹരീഷ് കണാരൻ, ജോണി ആന്റണി, മേജർ രവി, മിഥുൻ രമേശ്, ശരൺ, ശ്രിന്ദ, ശശാങ്കൻ മയ്യനാട് എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

കോൺഫിഡന്റ് ഗ്രൂപ്പ് ആൻഡ് തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ ഡോ. സി.ജെ റോയ്, തോമസ് തിരുവല്ല എന്നിവർ ചേർന്നാണ് നിർമ്മാണം. രചന: രൂപേഷ് റെയ്‌ൻ, സെൻട്രൽ പിക്ചേഴ്സ് 30ന് തിയേറ്ററുകളിൽ എത്തിക്കും.