
സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്. പീരിയോഡിക് ത്രിഡി ചിത്രമായിരിക്കും .പത്തു ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന് സൂര്യ 42 എന്നാണ് താത്കാലികമായി നൽകുന്ന പേര്. ദിഷ പഠാനി ആണ് നായിക. ദേവിശ്രീ പ്രസാദ് സംഗീത സംവിധാനവും വെട്രി പളനിസാമി ഛായാഗ്രഹണവും നിർവഹിക്കുന്നു.ആദി നാരായണയുടെ തിരക്കഥയ്ക്ക് മദൻ കർക്കി സംഭാഷണം എഴുതുന്നു. യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ. ജ്ഞാനവേൽ രാജയും ചേർന്നാണ് നിർമ്മാണം.