vv

ചിരഞ്ജീവിയെ നായകനാക്കി മോഹൻ രാജ സംവിധാനം ചെയ്യുന്ന ഗോഡ്‌ഫാദർ എന്ന ചിത്രത്തിൽ നയൻതാരയുടെ കാരക്ടർ പോസ്റ്റർ പുറത്തുവന്നു. സത്യപ്രിയ ജയ്‌ദേവ് എന്ന കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിക്കുന്നത്. സൽമാൻ ഖാനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. മലയാള ചിത്രം ലൂസിഫറിന്റെ റീമേക്കായി ഒരുങ്ങുന്ന ചിത്രത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ച കഥാപാത്രത്തെയാണ് നയൻതാര പുനരവതരിപ്പിക്കുന്നത്. പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്‌സ്റ്റർ കഥാപാത്രത്തിന്റെ വേഷത്തിലാണ് സൽമാൻഖാൻ എത്തുന്നത്. കൊനിഡേല പ്രൊഡക്‌ഷൻ കമ്പനിയും സൂപ്പർ ഗുഡ് ഫിലിംസും ചേർന്നൊരുക്കുന്ന ചിത്രം ഒക്ടോബർ 5ന് തിയേറ്ററിൽ എത്തും. നീരവ് ഷാ ആണ് ഛായാഗ്രാഹകൻ. എസ്. തമൻ സംഗീത സംവിധാനവും പ്രഭുദേവ നൃത്തസംവിധാനവും നിർവഹിക്കുന്നു. ബോളിവുഡിലെ പ്രശസ്തനായ സുരേഷ് സെവരാജനാണ് കലാസംവിധാനം.