
മലയാളത്തിന്റെ പ്രിയതാരം മൈഥിലി അമ്മയാവാൻ ഒരുങ്ങുന്നു. തിരുവോണ ദിനത്തിലാണ് അമ്മയാവാൻ പോവുന്ന സന്തോഷം മൈഥിലി സമൂഹ മാദ്ധ്യമത്തിലൂടെ അറിയിച്ചത്. ''ഓണാശംസകൾ, ഞാൻ മാതൃത്വത്തിലേക്ക് പ്രവേശിച്ച സന്തോഷം എല്ലാവരുമായും പങ്കിടുന്നു എന്നാണ് മൈഥിലിയുടെ കുറിപ്പ്. ഭർത്താവ് സമ്പത്തിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചു. 2022 ഏപ്രിൽ 28നായിരുന്നു മൈഥിലിയുടെയും സമ്പത്തിന്റെയും വിവാഹം. രഞ്ജിത്തിന്റെ കണ്ടെത്തലായ മൈഥിലി ലോഹം എന്ന മോഹൻലാൽ ചിത്രത്തിലൂടെ ഗായികയുമായി. നാദിർഷ സംവിധാനം ചെയ്ത മേരാ നാം ഷാജിയാണ് മൈഥിലിയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. അഭിലാഷ് എൻ. കുമാർ സംവിധാനം ചെയ്യുന്ന ചട്ടമ്പി ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. ശ്രീനാഥ് ഭാസി, ചെമ്പൻ വിനോദ്, ഗ്രേസ് ആന്റണി എന്നിവരാണ് മറ്റ് താരങ്ങൾ.