അപരിചിതൻ

ഉദയകുമാർ കലവൂർ

mm

അ​വ​ൾ​ ​പ​തി​വു​ ​പോ​ലെ​ ​പു​ല​ർ​ച്ചെ
ത​ന്നെ​ ​ഉ​ണ​ർ​ന്നെ​ണീ​റ്റു.​ ​വ​സ്ത്രം​ ​നേ​രേ
യാ​ക്കി.​ ​മു​ടി​ ​വാ​രി​ക്കെ​ട്ടി.​ ​അ​ല​സ​മാ​യ്
ഒ​ന്നു​ ​തി​രി​ഞ്ഞു​ ​നോ​ക്കി.
അ​വ​ൾ​ ​അ​മ്പ​ര​ന്നു​ ​പോ​യി.
അ​താ,​ ​അ​യാ​ൾ​ ​ക​ട്ടി​ലി​ൽ​ ​കിട
ക്കു​ന്നു.​ ​ഈ​ശ്വ​രാ...!
അ​ടു​ക്ക​ള​ ​മു​റ്റ​ത്തേ​ക്കു​ ​ചെ​ന്ന
പ്പോ​ൾ,​ ​അ​യാ​ൾ​ ​പ​ല്ല് ​തേ​ക്കു​ന്നു.
ബാ​ത്ത‌്റ‌ൂ​മി​ൽ​ ​നി​ന്നി​റ​ങ്ങി​ ​വ​രു
ന്ന​ ​അ​യാ​ളെ​ ​വീ​ണ്ടും​ ​ക​ണ്ടു.
എ​ങ്ങോ​ട്ടു​ ​തി​രി​ഞ്ഞാ​ലും​ ​ഇ​യാ​ളാ​ ​ണ​ല്ലൊ! ​അ​വ​ൾ​ ​മൂ​ക്ക​ത്ത് ​വി​ര​ൽ​ ​വെ​ച്ചു.
തീ​ൻ​ ​മേ​ശ​ക്ക​രി​കെ,​ ​ഭ​ക്ഷ​ണം​ ​കൊ​ണ്ടു​ ​ചെ​ല്ലു​ന്ന​തും​ ​കാ​ത്ത് ​അ​ക്ഷ
മ​നാ​യി​രി​ക്കു​ന്ന​ ​അ​യാ​ളെ​ക്ക​ണ്ടു് അ
വ​ൾ​ ​ശ​രി​ക്കും​ ​ഞെ​ട്ടി.
അ​വ​ൾ​ ​ക​ൺ​മി​ഴി​ച്ചു​ ​നി​ൽ​ക്കെ,
അ​യാ​ൾ​ ​ചോ​ദി​ച്ചു:
'​നീ​യെ​ന്താ​ടീ,​ ​എ​ന്നെ​യി​ങ്ങ​നെ​ ​ആ​ദ്യം​ ​കാ​ണു​ന്ന​തു​ ​പോ​ലെ​ ​നോ​ക്കു
ന്ന​ത്?"

മാനസാന്തരം

രാ​വി​ലെ,​ ​ഒ​ൻ​പ​തു​ ​മ​ണി​ ​ആ​യി​ട്ടു
ണ്ടാ​കും.
അ​യാ​ൾ​ ​ഡ്ര​സ് ​ചെ​യ​ത് ​ഡൈ​നിം
ഗ് ​റൂ​മി​ലേ​ക്കു​ ​വ​ന്നു.
പെ​ട്ടെ​ന്നാ​ണ​യാ​ൾ
​ ​അ​തു​ ​ക​ണ്ടത്.
'​ ​ഇ​ന്നും​ ​പു​ട്ടാ​ണോ​ടീ..​?"
അ​യാ​ളു​ടെ​ ​കൈ​പ്പ​ത്തി​ ​അ​വ​ളു
ടെ​ ​ക​വി​ളി​ൽ​ ​ആ​ഞ്ഞു​പ​തി​ച്ചു.
അ​യാ​ൾ​ ​അ​വ​ളു​ടെ​ ​മു​ടി​ക്കു​ ​കു
ത്തി​ ​പി​ടി​ച്ചു.​ ​പു​ല​ഭ്യം​ ​പ​റ​ഞ്ഞു.​ ​പി​ന്നെ​;​ ​
പി​റു​പി​റു​ത്തു​ ​കൊ​ണ്ട് ​പ​ടി​ക​ളി​റ​ങ്ങി
പോ​യി.
അ​ടു​ത്ത​ ​ദി​വ​സ​വും​ ​അ​യാ​ളു​ടെ
ആ​ശ​ങ്ക​ ​തെ​റ്റി​യി​ല്ല.
ദി​വ​സ​ങ്ങ​ൾ​ ​ക​ട​ന്നു​ ​പോ​യി.
ഒ​രു​ ​നാ​ൾ​ ​പ്ര​ഭാ​ത​ ​ഭ​ക്ഷ​ണ​ ​നേ​രം.
അ​യാ​ൾ​ ​അ​വ​ളെ​ ​അ​രി​കി​ൽ​ ​വി
ളി​ച്ചു.​ ​പി​ന്നെ,​ ​സൗ​മ്യ​മാ​യി​ ​പ​റ​ഞ്ഞു:
'​ദേ,​ ​എ​നി​ക്കി​ന്നു​ ​കു​റ​ച്ചു​ ​നേര
ത്തേ​ ​ഓ​ഫീ​സി​ലെ​ത്ത​ണം.​ ​പു​ട്ട് ​റെ​ഡി
യാ​യെ​ങ്കി​ൽ​ ​നീ​ ​എ​ടു​ത്ത് ​വെ​ക്ക്."
അ​വ​ൾ​ ​അ​യാ​ളു​ടെ​ ​ക​ണ്ണു​ക​ളി
ലേ​ക്ക് ​ഉ​റ്റു​ ​നോ​ക്കി.
അ​യാ​ൾ​ ​ചി​രി​ച്ചു.​ ​അ​വ​ളും.