iphone

മുംബയ്: ഇന്ത്യയിൽ ഐഫോൺ നിർമ്മാണത്തിനുള്ള സംയുക്തസംരംഭം സ്ഥാപിക്കാൻ ടാറ്റാ ഗ്രൂപ്പ് ഒരുങ്ങുന്നു. നിലവിൽ തായ്‌വാൻ കമ്പനികളായ വിസ്‌ട്രോൺ കോർപ്പറേഷൻ, ഫോക്‌സ്‌കോൺ ടെക്‌നോളജീസ് എന്നിവയാണ് അപ്പിളിനുവേണ്ടി ഐഫോണുകൾ നിർമ്മിക്കുന്നത്. ഇവയ്ക്ക് ഇന്ത്യയിലും ചൈനയിലും ഫാക്‌ടറികളുണ്ട്.

വിസ്‌ട്രോണിന്റെ നിശ്ചിത ഓഹരികൾ ഏറ്റെടുത്താകും ടാറ്റ സംയുക്തസംരംഭം സ്ഥാപിക്കുക. ഇക്കാര്യം ടാറ്റയോ വിസ്‌ട്രോണോ സ്ഥിരീകരിച്ചിട്ടില്ല. ആപ്പിളും പ്രതികരിച്ചിട്ടില്ല. ഉപ്പുമുതൽ സോഫ്‌റ്റ്‌വെയർ വരെ നിർമ്മിക്കുന്ന ബിസിനസ് ഗ്രൂപ്പായ ടാറ്റ, ടെക്‌നോളജി മാനുഫാക്‌ചറിംഗ് രംഗത്തേക്കും പ്രവേശിക്കുന്നത് ലക്ഷ്യമിട്ടാണ് ഐഫോൺ നിർമ്മാണത്തിന് ശ്രമിക്കുന്നത്.