
 1926 ഏപ്രിൽ 21
ലണ്ടനിലെ മെയ്‌ഫെയറിൽ ജനനം
 1936 ഡിസംബർ 11
പിതാവ് ജോർജ് ആറാമൻ രാജാവായി
 1947 നവംബർ 20
ലണ്ടനിലെ വെസ്റ്റ്‌മിനിസ്റ്റർ ആബെയിൽ നേവി ലെഫ്റ്റനന്റ് ആയിരുന്ന ഫിലിപ്പ് മൗണ്ട്‌ബാറ്റനുമായി വിവാഹം. ഇവർക്ക് നാല് മക്കൾ. ചാൾസ് രാജകുമാരൻ (1948), ആൻ രാജകുമാരി (1950 ), ആൻഡ്രൂ രാജകുമാരൻ (1960 ), എഡ്വേഡ് രാജകുമാരൻ (1964 )
 1952ഫെബ്രുവരി 6
 എലിസബത്തും ഫിലിപ്പ് രാജകുമാരനും കെനിയ സന്ദർശിക്കവെ ജോർജ് ആറാമൻ വിടവാങ്ങി. ഇതോടെ എലിസബത്ത് ബ്രിട്ടന്റെ ഭരണാധികാരിയായി പ്രഖ്യാപിക്കപ്പെട്ടു. 200 വർഷത്തിനിടെ ആദ്യമായാണ് വിദേശത്ത് വച്ച് ഒരു ബ്രിട്ടീഷ് ഭരണാധികാരി അധികാരത്തിലേറുന്നത്
 1953 ജൂൺ 2
ലണ്ടനിലെ വെസ്റ്റ്‌മിനിസ്റ്റർ ആബെയിൽ കിരീടധാരണം
 1953 നവംബർ 24
43,618 മൈൽ ദൈർഘ്യത്തിൽ ആദ്യ കോമൺവെൽത്ത് പര്യടനം
 1977
എലിസബത്ത് രാജ്ഞിയുടെ അധികാരത്തിന്റെ 25 ാം വാർഷികം
 1981
ചാൾസ് രാജകുമാരനും ഡയാന രാജകുമാരിയും വിവാഹിതരായി.
 1982
ചാൾസ് - ഡയാന ദമ്പതികളുടെ മൂത്ത മകൻ വില്യം ജനിച്ചു
 1984
ചാൾസ് - ഡയാന ദമ്പതികളുടെ ഇളയ മകൻ ഹാരിയുടെ ജനനം
 1991
എലിസബത്ത് യു.എസിൽ. അമേരിക്കൻ കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ബ്രിട്ടീഷ് ഭരണാധികാരിയായി.
 1992
അധികാരത്തിൽ 40-ാം വർഷം
 1992
നവംബറിൽ വിൻഡ്‌സർ കാസിലിലെ തീപിടിത്തത്തിന് സാക്ഷിയായി.
ഇൻകം ടാക്സ് അടയ്ക്കാൻ രാജ്ഞി സമ്മതിക്കുന്നു
 1996 ആഗസ്റ്റ്
ചാൾസ് - ഡയാന വേർപിരിയൽ
 1997 ആഗസ്റ്റ് 31
ഡയാന രാജകുമാരി കാർ അപകടത്തിൽ മരിച്ചു
 2002 ഫെബ്രുവരി 9
എലിസബത്തിന്റെ സഹോദരി മാർഗ്രറ്റ് ( 71 ) അന്തരിച്ചു
 2002 മാർച്ച് 30
 എലിസബത്തിന്റെ മാതാവ് എലിസബത്ത് ആംഗല മാഗരീറ്റ് ബൗവ്സ്-ലയോൺ അഥവാ ക്വീൻ മദർ (101 ) അന്തരിച്ചു
 2002 ജൂൺ 1 മുതൽ 4 വരെ
ബ്രിട്ടനിൽ രാജ്ഞി അധികാരത്തിലെത്തിയതിന്റെ ഗോൾഡൻ ജൂബിലി ആഘോഷം
 2005
ചാൾസ് - കാമില വിവാഹം
 2011
വില്യം - കേറ്റ് മിഡിൽടൺ വിവാഹം
 2012
അധികാരത്തിന്റെ 60-ാം വർഷത്തിലേക്ക്
 2014 ജൂൺ 23 മുതൽ 26 വരെ
ജർമ്മനി സന്ദർശനം. രാജ്ഞിയുടെ അവസാന വിദേശ സന്ദർശനം
 2014 സെപ്റ്റംബർ 9
വിക്ടോറിയ രാജ്ഞിയെ മറികടന്ന് ഏറ്റവും കൂടുതൽ കാലം ബ്രിട്ടീഷ് രാജസിംഹാസനത്തിലിരുന്ന വ്യക്തിയെന്ന റെക്കോഡ് സ്വന്തമാക്കി
 2016 ഏപ്രിൽ 21
 90-ാം പിറന്നാൾ. ഈ നേട്ടത്തിലെത്തുന്ന ആദ്യ ബ്രിട്ടീഷ് ഭരണാധികാരി
 2017 നവംബർ 20
എലിസബത്ത് - ഫിലിപ്പ് ദമ്പതികളുടെ 70-ാം വിവാഹ വാർഷികം
 2018
ഹാരി - മേഗൻ മാർക്കിൾ വിവാഹം
 2019
ലൈംഗിക അപവാദത്തിൽപ്പെട്ട ആൻഡ്രൂ രാജകുമാരന് രാജകീയ പദവികൾ നഷ്ടമായി
 2020
രാജകീയ പദവികൾ ഉപേക്ഷിച്ച ഹാരി - മേഗൻ ദമ്പതികൾ മാർച്ചിൽ യു.എസിലെ ലോസാഞ്ചലസിലേക്ക് താമസം മാറി
 2021ഏപ്രിൽ 9
 ഫിലിപ്പ് രാജകുമാരൻ ( 99 ) വിൻഡ്‌സർ കാസിലിൽ വച്ച് അന്തരിച്ചു
 2022 ഫെബ്രുവരി 6
അധികാരത്തിലെത്തിയതിന്റെ 70-ാം വാർഷികം. തനിക്ക് ശേഷം ചാൾസ് രാജാവാകുമ്പോൾ പത്നി കാമില രാജ്ഞിയായി അറിയപ്പെടുമെന്ന് പ്രഖ്യാപനം.
 2022 ഫെബ്രുവരി 20
കൊവിഡ് പോസിറ്റീവ്. നേരിയ ലക്ഷണങ്ങളുണ്ടായിരുന്ന രാജ്ഞിയ്ക്ക് വൈകാതെ രോഗം ഭേദമായി.
 2022 ജൂൺ 1 മുതൽ 5 വരെ
ബ്രിട്ടനിൽ എലിസബത്ത് രാജ്ഞി അധികാരത്തിലെത്തി 70 വർഷം തികഞ്ഞതിന്റെ പ്രൗഢഗംഭീരമായ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ.