
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ യാത്ര' സെപ്‌തംബർ ഏഴിനാണ് ആരംഭിച്ചത്. യാത്രയിൽ രാഹുൽ ഗാന്ധി ധരിച്ച ടീ ഷർട്ട് ഇപ്പോൾ വിവാദകേന്ദ്രമായിരിക്കുകയാണ്.ബർബെറി കമ്പനിയുടെ ടീ ഷർട്ടിന്റെ വില 41,257 രൂപയാണ്. ടീ ഷർട്ടിന്റെ ചിത്രവും ഷർട്ട് ധരിച്ച രാഹുൽ ഗാന്ധിയുടെ ചിത്രവും ട്വിറ്ററിലൂടെ ബിജെപി പങ്കുവച്ചു. ഭാരത് ദേഘോ എന്ന പേരിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
എന്നാൽ രാഹുലിന്റെ നേതൃത്വത്തിൽ നടക്കുന്ന യാത്രയ്‌ക്ക് ജനങ്ങൾക്കിടയിൽ ലഭിക്കുന്ന വലിയ സ്വീകാര്യതയിൽ പേടിയാണോ എന്ന് മറുപടി ചോദ്യം ചോദിക്കുകയാണ് കോൺഗ്രസ്. വിലക്കയറ്റവും തൊഴിലില്ലായ്‌മയും അടക്കം വിഷയങ്ങളെക്കുറിച്ച് സംസാരിയ്‌ക്കാമെന്നും കോൺഗ്രസ് മറുപടി ട്വീറ്റിൽ പറയുന്നു. ഒപ്പം പ്രധാനമന്ത്രി ധരിച്ചിരുന്ന മോദി സ്യൂൂട്ടിനെക്കുറിച്ചും പരാമർശിക്കുന്നുണ്ട്.
രാഹുൽ ധരിച്ചിരിക്കുന്ന ബർബെറി ബ്രാൻഡ് ഇന്ത്യയിലേക്ക് വസ്‌ത്രം ഇറക്കുമതി ചെയ്യുന്നില്ല. ആവശ്യക്കാർ ഇത് വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യണം. ഈ പശ്ചാത്തലത്തിലാണ് ബിജെപിയുടെ പരിഹാസം.
अरे... घबरा गए क्या? भारत जोड़ो यात्रा में उमड़े जनसैलाब को देखकर।
मुद्दे की बात करो... बेरोजगारी और महंगाई पर बोलो।
बाकी कपड़ों पर चर्चा करनी है तो मोदी जी के 10 लाख के सूट और 1.5 लाख के चश्मे तक बात जाएगी।
बताओ करनी है? @BJP4India https://t.co/tha3pm9RYc— Congress (@INCIndia) September 9, 2022