
ന്യൂഡൽഹി: രാജ്യത്ത് ബാങ്കിംഗ് രംഗത്ത് ഏറ്റവുമധികം വേതനം പറ്റുന്നത് സ്വകാര്യ ബാങ്കുകളുടെ തലപ്പത്തുള്ളവർ. എച്ച്.ഡി.എഫ്.സി ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്‌ടർ കൈസാദ് ബറൂച്ചയാണ് 10.64 കോടി രൂപ വാർഷിക വേതനവുമായി മുന്നിൽ.
ആക്‌സിസ് ബാങ്ക് സി.ഇ.ഒ അമിതാഭ് ചൗധരി (7.62 കോടി രൂപ), ഇൻഡസ് ഇൻഡ് ബാങ്ക് സി.ഇ.ഒ സുമന്ത് കാഠ്പാല (7.31 കോടി), ഐ.സി.ഐ.സി.ഐ ബാങ്ക് സി.ഇ.ഒ സന്ദീപ് ബക്‌ഷി (7.08 കോടി), എച്ച്.ഡി.എഫ്.സി ബാങ്ക് സി.ഇ.ഒ ശശിധർ ജഗ്ദീഷൻ (6.51 കോടി) എന്നിവരാണ് തൊട്ടുപിന്നാലെയുള്ളത്.