volker

ന്യൂയോർക്ക്: ഐക്യരാഷ്ട്ര സംഘടനയുടെ ( യു.എൻ ) മനുഷ്യാവകാശ വിഭാഗം ഹൈക്കമ്മിഷണറായി വോൾക്കർ ടർക്കിനെ നിയമിച്ചു. ഓസ്ട്രിയ സ്വദേശിയാണ്. നിലവിൽ യു.എൻ സെക്രട്ടറി ജനറലിന്റെ എക്സിക്യൂട്ടീവ് ഓഫീസിലെ പോളിസി അണ്ടർ സെക്രട്ടറിയായ ടർക്ക് ലോകത്തെ മനുഷ്യാവകാശ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്നയാളാണെന്നും അഭയാർത്ഥികൾ ഉൾപ്പെടെയുള്ള ദുർബല വിഭാഗങ്ങളുടെ സംരക്ഷണത്തിന് വേണ്ടി പ്രയത്നിക്കുന്നതായും യു.എൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറെസ് പറഞ്ഞു.

2009 - 2015 കാലയളവിൽ യു.എൻ ഹൈക്കമ്മിഷണർ ഫോർ റെഫ്യൂജി (യു.എൻ.എച്ച്.സി.ആർ ) ആസ്ഥാനത്ത് ഡിവിഷൻ ഒഫ് ഇന്റർനാഷണൽ പ്രൊട്ടക്ഷന്റെ ഡയറക്ടറായിരുന്നു ടർക്ക്. യു.എൻ.എച്ച്.സി.ആറിന് വേണ്ടി മലേഷ്യ, കൊസൊവോ, ബോസ്നിയ, ഡി.ആർ കോംഗോ തുടങ്ങിയ രാജ്യങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.