mutha

തിരുവനന്തപുരം: വിഴിഞ്ഞം പനത്തുറ തീരത്ത് ഒരു മൃതദേഹം കൂടി കണ്ടെത്തി. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ വർക്കല സ്വദേശി ഉസ്മാന്റെതാണ് മൃതദേഹമെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഡി.എൻ.എ പരിശോധനയ്ക്കു ശേഷം മൃതദേഹം വിട്ടുനൽകും. ഉച്ചയോടെയാണ് വിഴിഞ്ഞത്ത് കടലിൽ മൃതദേഹം കണ്ടെത്തിയത്. ഉസ്മാന്റെതാണെന്ന് തുടക്കത്തിൽ സംശയങ്ങൾ ഉണ്ടായിരുന്നു.

ഇതോടെ മുതലപ്പൊഴി ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. ഇന്നലെയും ഈ ഭാഗത്ത് നിന്നും മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയിരുന്നു. വർക്കല രാമന്തളി സ്വദേശി അബ്ദുൾ സമദിന്റെ (50) മൃതദേഹമാണിതെന്ന് തിരിച്ചറിഞ്ഞിരുന്നു. മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടം നടന്ന പെരുമാതുറയിലും പരിശോധന ഇപ്പോഴും തുടരുകയാണ്. ഡി.ഐ.ജി നിശാന്തിനി ഇന്ന് സംഭവ സ്ഥലം സന്ദർശിച്ചു.