ppac

ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ധന ഡിമാൻഡ് ജൂലായിൽ 2021 ജൂലായേക്കാൾ 6.1 ശതമാനം വർദ്ധിച്ചുവെന്ന് പെട്രോളിയം മന്ത്രാലയത്തിന് കീഴിലെ പെട്രോളിയം പ്ളാനിംഗ് ആൻഡ് അനാലിസിസ് സെല്ലിന്റെ (പി.പി.എ.സി) റിപ്പോർട്ട്. 17.62 മില്യൺ ടണ്ണാണ് ജൂലായിലെ വില്പന. അതേസമയം, ജൂണിലെ 18.68 മില്യൺ ടണ്ണിനേക്കാൾ 5.7 ശതമാനം കുറവാണിത്.

ജൂലായിൽ പെട്രോൾ വില്പന വാർഷികാടിസ്ഥാനത്തിൽ 6.8 ശതമാനം ഉയർന്ന് 2.81 മില്യൺ ടണ്ണിലെത്തി. എൽ.പി.ജി വില്പന 1.7 ശതമാനം ഉയർന്ന് 2.41 മില്യൺ ടണ്ണായി. നാഫ്‌ത വില്പന 6.2 ശതമാനം താഴ്‌ന്ന് 1.14 മില്യൺ ടണ്ണുമായിട്ടുണ്ട്. റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ബിറ്റുമെൻ വില്പന 1.4 ശതമാനവും ഫ്യുവൽ ഓയിൽ വില്പന 19.8 ശതമാനവും മെച്ചപ്പെട്ടു.