
ന്യൂഡൽഹി: ഇന്ത്യയിലെ 142 ശതകോടീശ്വരന്മാരും സംയുക്തമായി കൈയാളുന്നത് 83,200 കോടി ഡോളർ (ഏകദേശം 66.36 ലക്ഷം കോടി രൂപ) ആസ്‌തിയെന്ന് ഫോർച്യൂൺ ഇന്ത്യയുടെ 'ഇന്ത്യാസ് റിച്ചസ്‌റ്റ് - 2022" റിപ്പോർട്ട്. വെൽത്ത് മാനേജ്‌മെന്റ് കമ്പനികളിൽ നിന്നുള്ള വിവരങ്ങൾ, ഓഹരിവിപണിയിൽ ലിസ്‌റ്റ് ചെയ്‌ത കമ്പനികളുടെ ഡേറ്റ തുടങ്ങിയവ ക്രോഡീകരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
10.29 ലക്ഷം കോടി രൂപ ആസ്‌തിയുമായി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയാണ് ഒന്നാമത്. ലോകത്തെ മൂന്നാമത്തെ വലിയ സമ്പന്നനുമാണ് അദാനി. മുകേഷ് അംബാനി (7.55 ലക്ഷം കോടി രൂപ), ഷപൂർ ആൻഡ് സൈറസ് മിസ്‌ത്രി കുടുംബം (2.57 ലക്ഷം കോടി രൂപ), രാധാകിഷൻ ധമാനി (2.19 ലക്ഷം കോടി രൂപ), അസീം പ്രേംജി (1.74 ലക്ഷം കോടി രൂപ) എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റ് സമ്പന്നർ.