
മലയാളികൾക്ക് ഏറെ പ്രിയങ്കരമായ താര കുടുംബമാണ് ജയറാമിന്റേത്. ഓണാഘാഷത്തിനിടയിൽ താര പുത്രനായ കാളിദാസ് ജയറാം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുടുംബ ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്. ജയറാമും പാർവതിയും മാളവികയും അടങ്ങുന്ന സന്തോഷ ചിത്രത്തിൽ, കാളിദാസിനോടൊത്ത് ഒരു പെൺകുട്ടിയെയും കാണാം. അതാരാണെന്ന ചർച്ച, ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയതോടെ സജീവമായി.
പ്രമുഖ മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായ തരിണി കലിംഗരായർ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇതേ ചിത്രം പോസ്റ്റ് ചെയ്തതോടെയാണ് ആരാധകർക്ക് ഇതിനുള്ള ഉത്തരം ലഭിച്ചത്. വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദധാരിയായ തരിണി കാളിദാസ് ജയറാമിന്റെ അടുത്ത സുഹൃത്താണ്. മനോഹരമായ ദിവസത്തിന് എന്ന അടിക്കുറിപ്പോടെയാണ് തരിണി ചിത്രം പോസ്റ്റ് ചെയ്തത്.