lewa

യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് സിയിൽ റോബർട്ട് ലെവൻഡോവ്‌സ്കിയുടെ ഹാട്രിക്കിന്റെ പിൻബലത്തിൽ ബാഴ്സലോണ വിക്ടോറിയ പ്ലാസനെ 5-1ന് തോൽപ്പിച്ചു.കിസ്സെ, ഫെറാൻ ടോറസ് എന്നിവരും ലക്ഷ്യം കണ്ടു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബയേൺ മ്യൂണിക്ക് 2-0ത്തിന് ഇന്റർമിലാനെ കീഴടക്കി.

ഗ്രൂപ്പ് എയിൽ നാപ്പൊളി 4-1ന് ലിവർപൂളിനെ തരിപ്പണമാക്കി.

ത്‌ലറ്രിക്കോ മാഡ്രിഡ്, ടോട്ടൻഹാം എന്നീ ടീമുകളും ജയിച്ചു.

യൂറോപ്പ ലീഗിൽ ഗ്രൂപ്പ് ഇയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏകപക്ഷീയമായ ഒരുഗോളിന് റയൽ സോസിഡാഡിനോട് തോറ്റു.

ഗ്രൂപ്പ് സിയിൽ റോമ ലുഡോ ഗോരറ്റ്‌സിനോടും പരാജയപ്പട്ടു.ഗ്രൂപ്പ് എ.യിൽ ആഴ്സനൽ എഫ്.സി സൂറിച്ചിനെ 2-1ന് കീഴടക്കി.