
സമീപകാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വിഷയമാണ് ഫോർ പ്ലേ ആമുഖ ലീലകൾ. ലൈംഗികബന്ധത്തിൽ സ്ത്രീകളിലെ രതിമൂർച്ഛയിൽ ആമുഖ ലീലകൾ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ജീവിതത്തിലൊരിക്കൽ പോലും രതിമൂർച്ഛ നേടിയിട്ടില്ലാത്ത സ്ത്രീകളി അടുത്തിടെ നടത്തിയ സർവേ പ്രകാരം ആമുഖലീലകൾ ചെയ്യുന്നതിൽ പങ്കാളി വിമുഖത കാട്ടുന്നതായി തുറന്നുപറഞ്ഞിരുന്നു.
പുരുഷനെ പോലെ വേഗത്തിൽ ലൈംഗികോത്തെജനം ലഭിക്കുന്നതല്ല സ്ത്രീകളുടെ രീതി. ലിംഗപ്രവേശനത്തിന് വേണ്ട ലൂബ്രിക്കേഷൻ ഉണ്ടാക്കാൻ സ്ത്രീകളിൽ ആമുഖലീലകൾ കൂടിയേ തീരൂ, ഫോർപ്ലേ കൂടാതെ രതിമൂർച്ഛ സംഭവിക്കുന്നത് വിരളമാണെന്ന് തന്നെ പറയാം.
ഫോർ പ്ലേ പോലെ തന്നെ പ്രധാനമാണ് അത് എത്രനേരം തുടരണമെന്നതും. ബന്ധപ്പെടലിലേക്ക് സ്ത്രീയെ നയിക്കാൻ എത്രസമയം വേണ്ടി വരുന്നു എന്നുള്ള പഠനത്തിൽ കണ്ടെത്തിയത് 17 മിനിട്ട് എന്നാണ്. ശരാശരി കണക്കാണിത്. 10 മിനിട്ടിനും 25 മിനിട്ടിനും ഇടയിലുള്ള ഏതുസമയം വരെയാകാം. അതിൽ കൂടുന്നതും വല്ലാതെ കുറയുന്നതും സെക്സിന്റെ ആസ്വാദനത്തെ ബാധിക്കും.
ഈ സമയം പക്ഷേ ഓരോ വ്യക്തികളിലും വ്യത്യസ്തമായിരിക്കും. എത്രയും പെട്ടെന്ന് കാര്യം കഴിയുക എന്ന മനസോടെയാണ് പുരുഷൻ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത്. പുരുഷന്റെ ഈ ധൃതി സ്ത്രീയുടെ ലൈംഗികാസ്വാദനത്തെ ബാധിക്കും. . പങ്കാളികളിലെ ലൈംഗിക പ്രവൃത്തികൾ അവർ വിവസ്ത്രരാകുന്നതിനു മുമ്പു തന്നെ ആരംഭിക്കണം എന്നും ചില പഠനങ്ങളിൽ പറയുന്നു. സംഭോഗസമയത്തേതിനു സമാനമായ ചലനങ്ങളും വികാരോത്തേജനം ലഭിക്കുന്ന ശരീരഭാഗങ്ങളിൽ ഇരുപങ്കാളികളും നടത്തുന്ന ലാളനകളൂമെല്ലാം ആമുഖലീലകളിൽപ്പെടുന്നു.