elephant-attack

.ആനക്കമ്പമില്ലാത്ത ആളുകൾ കുറവാണ്. എന്നാൽ എത്ര വലിയ ആനപ്രേമിയെയും ഒന്ന് ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. തുറന്ന സഫാരി ജീപ്പിന് മുന്നിലേയ്ക്ക് ആക്രമിക്കാനായി പാ‌ഞ്ഞടുക്കുന്ന ആനയെ വീഡിയോയിൽ കാണാം. ചിന്നം വിളിച്ച് ജീപ്പിന് മുന്നിലേയ്ക്ക് വരുന്ന ആനയ്ക്ക് നിസാരമായി ജീപ്പിനെ കുത്തിമറിച്ചിടാം. എന്നാൽ തന്റെയും ജീപ്പിലുള്ളവരുടെയും ജീവൻ മനസാന്നിദ്ധ്യം ഒന്ന് കൊണ്ട് മാത്രം അപകടമേതുമില്ലാതെ രക്ഷിച്ചെടുത്ത ഡ്രൈവ‌റിന് സോഷ്യൽ മീഡിയയിൽ ഇപ്പോൾ താര പരിവേഷമാണുള്ളത്. ഐ.എ.എസ് ഉദ്യോഗസ്ഥയായ സുപ്രിയ സഹു ട്വിറ്ററിലൂടെയാണ് മൈസൂരിലെ കബിനി നാഷണൽ പാർക്കിൽ സംഭവിച്ചതെന്ന് പറയപ്പെടുന്ന വീഡിയോ ദൃശ്യം പങ്ക് വെച്ചത്. ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള പരിശീലനം ഇവിടുത്തെ ഡ്രൈവ‌ർമാർക്ക് ലഭിച്ചിട്ടുണ്ടെങ്കിലും, കാട്ടാനയ്ക്ക് മുന്നിലും പതറാത്ത ഡ്രൈവ‌റുടെ മനോവീര്യത്തെ പ്രശംസിക്കുകയാണ് ശ്വാസമടക്കിപ്പിടിച്ച് 32 സെക്കന്റ് ദൗർഘ്യമുള്ള വീഡിയോ കണ്ടവർ.

I am told this is in Kabini ! Hats off to the driver 🫡 deft handling of the situation with a cool mind is commendable. Source- shared by a friend pic.twitter.com/rfCQbIjK1T

— Supriya Sahu IAS (@supriyasahuias) September 8, 2022