
തിരുവനന്തപുരം: എ കെ ജി സെന്റർ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ടുകൾ. ഇയാൾ വിദേശത്തേക്ക് കടന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നാണ് വിവരം.
സംശയിക്കുന്ന ചിലരുടെ മൊഴികളിൽ ദുരൂഹതയുണ്ടെന്നാണ് സൂചന. ഇനിയും തെളിവുകൾ ലഭിക്കാനുണ്ടെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു. നൂറ് കണക്കിന് ഫോൺകോളുകളാണ് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചത്.
ജൂൺ 30 ന് രാത്രി 11.35 ഓടെയാണ് ഒരാൾ എ കെ ജി സെന്ററിന് താഴെയുള്ള പ്രവേശനകവാടത്തിന് മുന്നിലെ ഭിത്തിയിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞത്. ഉഗ്രശബ്ദം കേട്ട് പ്രധാന ഗേറ്റിലുണ്ടായിരുന്ന പൊലീസുകാർ ഓടിയെത്തിയെങ്കിലും അക്രമി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.