
ചെന്നൈ: കാമുകിയുടെ വിവാഹ വേദിയിലെത്തി താലി തട്ടിപ്പറിച്ച് യുവാവ്. ഹോട്ടൽ ജീവനക്കാരിയായ ഇരുപതുകാരിയും മറൈൻ എഞ്ചിനിയറായ ഇരുപത്തിയൊന്നുകാരന്റെയും വിവാഹത്തിനിടയ്ക്കാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
യുവതിയുടെ കാമുകനായ ഇരുപത്തിനാലുകാരൻ വിവാഹ വേദിയിലെത്തി. മുഹൂർത്തം കാത്ത് നിൽക്കുന്ന പൂജാരിയുടെ കൈയിൽ നിന്ന് മാല തട്ടിപ്പറിക്കുകയും, യുവതിയുടെ കഴുത്തിൽ കെട്ടാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ ഈ നീക്കം ബന്ധുക്കൾ തടയുകയും, യുവാവിനെ മണ്ഡപത്തിൽ നിന്നിറക്കി കൊണ്ടുപോയി ക്രൂരമായി തല്ലിച്ചതക്കുകയും ചെയ്തു.
അതേസമയം, വീട്ടുകാർ കണ്ടെത്തിയ വരൻ വിവാഹത്തിൽ നിന്ന് പിന്മാറുകയും, യുവതിയുടെ ബന്ധുക്കളുമായി തർക്കമുണ്ടാകുകയും ചെയ്‌തു. യുവതിയും ഇരുപത്തിനാലുകാരനും തമ്മിൽ ദീർഘനാളുകളായി പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധം അംഗീകരിക്കാൻ തയ്യാറാകാതിരുന്ന യുവതിയുടെ വീട്ടുകാർ വേറെ ബന്ധം ആലോചിക്കുകയായിരുന്നു.