kalyan-silks

 പൃഥ്വിരാജ് ഉദ്ഘാടനം ചെയ്യും

കൊച്ചി: പ്രമുഖ സിൽ‌ക്‌സ് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്‌സ് പശ്ചിമേഷ്യയിൽ സാന്നിദ്ധ്യം വിപുലമാക്കുന്നതിന്റെ ഭാഗമായി യു.എ.ഇയിൽ ആറാമത്തെ ഷോറൂം ഷാർജയിലെ മുവൈലയിൽ ആരംഭിക്കുന്നു. ഉദ്ഘാടനം 23ന് വൈകിട്ട് 6.30ന് കല്യാൺ സിൽക്‌സ് ബ്രാൻഡ് അംബാസഡറും ചലച്ചിത്രതാരവുമായ പൃഥ്വിരാജ് സുകുമാരൻ നിർവഹിക്കും.

ഷാർജയിൽ കല്യാണിന്റെ രണ്ടാമത്തെ ഷോറൂമാണിത്. നിലവിൽ യു.എ.ഇയിൽ കരാമ,​ മീനാബസാർ,​ കിസൈസ്,​ ഷാർജ,​ അബുദാബി എന്നിവിടങ്ങളിൽ കല്യാൺ സിൽക്‌സിന് ഷോറൂമുകളുണ്ട്. പുറമേ മസ്‌കറ്റിലെ റൂവിയിലും അന്താരാഷ്‌ട്ര ഷോറൂം പ്രവർത്തിക്കുന്നു. ഇന്ത്യയിലെ അതേ കുറഞ്ഞവിലയിലാണ് കല്യാൺ സിൽക്‌സ് വസ്ത്രശ്രേണികൾ ലഭ്യമാക്കുന്നത്.

ലോകകപ്പ് ഫുട്ബാളിലാണ് വേദിയാകുന്ന ഖത്തറിലാണ് കല്യാൺ സിൽക്‌സിന്റെ അടുത്ത അന്താരാഷ്‌ട്ര ഷോറൂം തുറക്കുകയെന്ന് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടി.എസ്.പട്ടാഭിരാമൻ പറഞ്ഞു. ദക്ഷിണേന്ത്യയിൽ ശൃംഖല ശക്തിപ്പെടുത്താനായി കേരളത്തിലെ കോഴിക്കോട്,​ പാലക്കാട്,​ കൊല്ലം,​ ആലപ്പുഴ എന്നിവിടങ്ങളിലും തമിഴ്നാട്ടിൽ ചെന്നൈ,​ കോയമ്പത്തൂർ,​ മധുര എന്നിവിടങ്ങളിലും പുതിയ ഷോറൂമുകൾ അടുത്തഘട്ടത്തിൽ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.