mm

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ആയിഷ എന്ന ഇന്തോ-അറബിക് ചിത്രത്തിന്റെ ഗാന ടീസർ റീലീസായി.മഞ്ജു വാര്യരുടെ ജന്മദിനത്തിൽ റിലീസ് ചെയ്ത ഗാനത്തിന്റെ കോറിയോഗ്രാഫി പ്രഭുദേവയാണ് . ബി. കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് എം .ജയചന്ദ്രൻ ഈണം പകർന്ന് അഹി അജയൻ ആലപിച്ച " കണ്ണിലെ കണ്ണിലെ " എന്നാരംഭിക്കുന്ന ഗാനത്തിന്റെ ടീസറാണ് പ്രേക്ഷകർക്കായി സമ്മാനിച്ചത്. ടൈറ്റിൽ കഥാപാത്രമായ ആയിഷയ്ക്കു വേണ്ടി മഞ്ജു വാര്യർ അറബി ഭാഷ പഠിക്കുകയും ചെയ്തു. മലയാളത്തിന് പുറമെ ഇഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ആയിഷ, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യൻ ഭാഷകളിലും എത്തുന്നുണ്ട്. ചിത്രത്തിന്റെ രചന ആഷിഫ് കക്കോടി നിർവഹിക്കുന്നു. ക്രോസ് ബോർഡർ കാമറയുടെ ബാനറിൽ സംവിധായകൻ സക്കറിയ ആണ് നി‌‌ർമ്മാണം.ഒക്ടോബറിൽ റിലീസ് ചെയ്യും. പി. ആർ. ഒ എ. എസ് ദിനേശ്.