മലയാളത്തിൽ നിന്ന് അനശ്വര രാജൻ

ബ്രിന്ദ സംവിധാനം ചെയ്യുന്ന തഗ്സ് എന്ന പാൻ ഇന്ത്യൻ ചിത്രത്തിൽ ഹ്രിദ്ധു ഹറൂൺ നായകൻ. ആമസോണിൽ ഏറെ ഹിറ്റായ ക്രാഷ് കോഴ്സ് സീരിസിലെ മുഖ്യ വേഷത്തിലും, സന്തോഷ് ശിവൻ സംവിധാനം ചെയ്ത മുംബൈക്കാർ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെയും ഹ്രിദ്ധു ഹറൂൺ ആണ് അവതരിപ്പിച്ചത്. താരനിബിഡമായ കാരക്ടർ റിലീസ് ചടങ്ങിൽ പ്രശസ്ത സംവിധായകൻ എസ്. എസ് രാജമൗലി നായകനെ സദസിനു പരിചയപ്പെടുത്തി.താരസമ്പന്നമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. സിംഹാ, ആർ കെ സുരേഷ് , മുനിഷ് കാന്ത്, എന്നിവരോടൊപ്പം അനശ്വര രാജനും താരനിരയിലുണ്ട്.പ്രിയേഷ് ഗുരുസ്വാമി ഛായാഗ്രഹണവും സാം സി .എസ് സംഗീത സംവിധാനവും ഒരുക്കുന്നു. വിക്രം, ആർ ആർ ആർ, ഡോൺ എന്നീ ചിത്രങ്ങളുടെ കേരളത്തിലെ വിതരണക്കാരായ റിയ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് നിർമ്മാണം. പി .ആർ.ഒ പ്രതീഷ് ശേഖർ.