mm

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക്കിന്റെ അത്യുഗ്രൻ ട്രെയിലർ 18 ലക്ഷത്തിൽപരം കാഴ്ചക്കാരുമായി മുന്നേറുന്നു. ഒരുലക്ഷത്തി മുപ്പത്തിനായിരത്തില്പരം ലൈക്കുകളും ഒൻപതിനായിരത്തിൽ പരം ഗംഭീര കമന്റുകളും ലഭിച്ചു. മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിലാണ് ട്രെയിലർ റിലീസ് ചെയ്തത്. ലൂക്ക് ആന്റണി ആയി മമ്മൂട്ടി റോഷാക്കിൽ എത്തുമ്പോൾ ദുരൂഹതയും ആകാംക്ഷയും കൂടുതൽ വർദ്ധിപ്പിക്കുന്നതാണ് ട്രെയിലർ. കെട്ട്യോളാണ് എന്റെ മാലാഖയ്ക്കുശേഷം നിസാം ബഷീർ ഒരുക്കുന്ന മമ്മൂട്ടി ചിത്രത്തിന്റെ നിർമാണം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി ആണ് . ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. അഡ്വേഞ്ചേഴ്‌സ് ഒഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുളാണ് തിരക്കഥ . പ്രോജക്ട് ഡിസൈനർ – ബാദുഷ, വേഫെറർ ഫിലിംസ് തിയേറ്ററുകളിൽ എത്തിക്കുന്നു. പി .ആർ. ഒപ്രതീഷ് ശേഖർ.