
ശരീരത്തിന് സ്വന്തമായി ഉത്പാദിപ്പിക്കാൻ കഴിയുന്ന ഏക വിറ്റാമിനാണ് ഡി. ആവശ്യമുളള വിറ്റാമിൻ ഡിയുടെ 80 ശതമാനവും സൂര്യപ്രകാശത്തിൽ നിന്നും 20 ശതമാനം ഭക്ഷണത്തിൽ നിന്നും ലഭിക്കും. സൂര്യപ്രകാശമേൽക്കലാണ് വിറ്റാമിൻ ഡിയുടെ കുറവ് പരിഹരിക്കാനുള്ള ശരിയായ മാർഗം. രാവിലെ പത്തിനും മൂന്നു മണിയ്‌ക്കുമിടയ്‌ക്കുളള നന്നായി വെയിൽ കൊള്ളണം. കുറഞ്ഞത് 20 മിനിറ്റെങ്കിലും സൂര്യതാപം ഏൽക്കണം. മുട്ടയുടെ മഞ്ഞക്കരു, മത്സ്യങ്ങൾ (മത്തി, അയല പോലുള്ള കൊഴുപ്പുള്ളവ), മീൻമുട്ട, മീനെണ്ണ, പാൽ, പാലുത്പന്നങ്ങൾ, വെണ്ണക്കട്ടി, ഓറഞ്ച്, സോയാബീൻ എന്നിവയിൽ ധാരാളം വിറ്റാമിൻ ഡി ഉണ്ട്. ശരീരവേദന, മുടികൊഴിച്ചിൽ, ഹൃദയാഘാതം തുടങ്ങി പല അസുഖങ്ങൾക്കും ഇപ്പോൾ കണ്ടെത്തുന്ന പ്രധാന കാരണം വിറ്റാമിൻ ഡിയുടെ കുറവാണ്.