
പൂനെ : അയൽക്കാർ തട്ടിക്കൊണ്ടുപോയ ഏഴ് വയസുകാരൻ കൊല്ലപ്പെട്ട നിലയിൽ. കുട്ടിയുടെ മൃതദേഹം 29 മണിക്കൂറിന് ശേഷം വെള്ളിയാഴ്ച ഭോസരിയിലെ കമ്പനി വളപ്പിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു. പിംപരി ചിൻച്വാഡിലെ മസുൾക്കർ കോളനിയിലെ വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ആദിത്യ ഗജനൻ ഓഗ്ളെയെ കാണാതായത്. പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ വാർത്ത സമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ കുട്ടിയുടെ പിതാവിന് 20 കോടി മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ ലഭിച്ചു. ഫോൺ നമ്പർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ അയൽക്കാരായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് പ്രതികൾ സമ്മതിക്കുകയായിരുന്നു.