k-sudhakaran

തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹി പട്ടികയ്ക്ക് ഹൈക്കമാൻഡിന്റെ അംഗീകാരം. 280 അംഗ പട്ടികയ്ക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. നേരത്തെ അയച്ച പട്ടിക പരാതി മൂലം ഹൈക്കമാൻഡ് തള്ളിയിരുന്നു,​ തുടർന്ന് കൂടുതൽ പുതുമുഖങ്ങളെ ഉൾപ്പെടുത്തി ഗ്രൂപ്പുകൾക്കിടയിൽ ധാരണയുണ്ടാക്കി വീണ്ടും പട്ടിക അയച്ചു. ഇതിൽ വിശദമായ പരിശോധന നടത്തിയ ശേഷമാണ് ഹൈക്കമാൻഡ് അംഗീകാരം നൽകിയത്.

ഒരു ബ്ലോക്കിൽ നിന്ന് ഒരു നേതാവ് എന്ന നിലയിൽ യുവാക്കളെയും വനിതകളെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എഴുപത്തഞ്ചോളം പുതുമുഖങ്ങൾ പട്ടിയകയിലുണ്ടായേക്കുമെന്നാണ് സൂചന. കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാൻ വോട്ടവകാശം ഉള്ളത് പട്ടികയിലുള്ള 280 പേർക്കാണ്. .