mekha

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ മേഘവിസ്ഫോടനത്തിൽ ഒരു സ്ത്രീ മരിച്ചു,​ 30 വീടുകൾ തക‍ർന്നു. പിധൗരഗഢ് ജില്ലയിൽ ഇന്ത്യ നേപ്പാ‍ൾ അതിർത്തിക്ക് സമീപം ലസ്കോ നദിക്കരികിലാണ് വിസ്ഫോടനമുണ്ടായത്. കാളി നദിയിലുണ്ടായ പ്രളയം ഇന്ത്യയിലെയും നേപ്പാളിലെയും ഗ്രാമങ്ങളിൽ നാശം വിതച്ചു. വീടുകൾ ഒഴുകിപ്പോയി​, ഒരു കെട്ടിടം തകർന്നുവീണു. ദേശീയ ദുരന്ത നിവാരണ സേനയെ പ്രദേശത്ത് വിന്യസിച്ചു. കഴിഞ്ഞ മാസം ഡെറാ‌ഡൂണിലും സമാനമായ മേഘവിസ്ഫോടനം ഉണ്ടായിരുന്നു.