
ഫറോക്ക്: ബേപ്പൂർ വള്ളംകളി നടക്കുന്നതിനിടെ ചാലിയാറിൽ ഫിനിഷിംഗ് പോയിന്റ് പിന്നിട്ട വള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന 25 പേരെയും രക്ഷപ്പെടുത്തി. ലൂസേർസ് ഫൈനൽ പൂർത്തിയായി തിരിച്ചുവരുന്നതിനിടെ എ.കെ.ജി മൈത്ര ചെറുവത്തൂർ എന്ന വള്ളമാണ് മറിഞ്ഞത്. ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ ശിഹാബുദീന്റെ നേതൃത്വത്തിൽ മീഞ്ചന്ത, വെള്ളിമാട്കുന്ന് നിലയത്തിലെ മുങ്ങൽ വിദഗ്ദ്ധർ, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാർ, സിവിൽ ഡിഫൻസ് വോളണ്ടിയർമാർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.