
ജമ്മു: ലെഡാക്കിലെ ഗോഗ്ര-ഹോട്ട് സ്പ്രിംഗ്സ് മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന സേനാപിൻമാറ്റ പ്രക്രിയകൾക്കിടയിൽ ഇന്ത്യൻ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ഇന്നലെ ലഡാക്ക് സന്ദർശിച്ചു. പർവ്വത് പ്രഹാർ പ്രകടനം നേരിൽ കണ്ട ജനറൽ സൈനികരോട് സംസാരിക്കുകയും അവരെ അഭിനന്ദിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. തിങ്കളാഴ്ചയോടെ സേനാ പിൻമാറ്റം പൂർത്തിയാകുമെന്നും ലഡാക്ക് സെക്ടറിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ശാന്തതയും സമാധാനവും നിലനിർത്തുമെന്നും വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. മറ്റു മേഖലകളിലെ പിൻമാറ്റം പൂർത്തിയാക്കുന്നത് സംബന്ധിച്ച് ചർച്ച തുടരുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.