basket-ball

തിരുവനന്തപുരം: 72-ാമത് ദേശീയ സീനിയർ ബാസ്‌കറ്റ് ബാൾ ചാമ്പ്യൻഷിപ്പ് ക്വാളിഫയറിനുള്ള കേരളത്തിന്റെ പുരുഷ ടീമിനെ എ.എസ് ശരത്തും വനിതാ ടീമിനെ ഗ്രിമ മെർലിൻ വർഗീസും നയിക്കും. ഇരുവരും കെ.എസ്.ഇ.ബിയുടെ താരങ്ങളാണ്. സെപ്തംബർ 13 മുതൽ 16 വരെ പുതുച്ചേരിയിലാണ് മത്സരം.

ഒക്ടോബറിൽ ഇന്ത്യയിൽ നടക്കുന്ന ഫിഫ അണ്ടർ 17 വനിതാ ലോകകപ്പിന്റെ ഒഫീഷ്യൽ ഹോസ്റ്റ് സിറ്റി ലോഗോ ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്ക് അനാവരണം ചെയ്യുന്നു. ഒഡിഷ,​ഗോവ,​മഹാരാഷ്ട്ര എന്നിവിടങ്ങളിലായാണ് ഒക്ടോബർ 11 മുതൽ 30 വരെ അണ്ടർ 17 വനിതാ ലോകകപ്പ് നടക്കുന്നത്.