babar-azam

ദുബായ്:ക്യാപ്റ്റന്റെ മത്സരമായാണ് ക്രിക്കറ്റ് അറിയപ്പെടുന്നത്. കാരണം ക്യാപ്റ്റന്റെ തീരുമാനങ്ങളാണ് നിർണായക മത്സരങ്ങളിൽ വിജയ പരാജയങ്ങളുടെ ഗതി നിർണയിക്കുന്നത്. എന്നാൽ താനാണ് ടീമിന്റെ ക്യാപ്റ്റൻ എന്ന് അമ്പയറോട് നീരസത്തോടെ പറയുന്ന പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഏഷ്യാ കപ്പില്‍ ശ്രീലങ്കയും പാകിസ്താനും തമ്മില്‍ വെള്ളിയാഴ്ച നടന്ന സൂപ്പര്‍ ഫോർ മത്സരത്തിനിടയിലായിരുന്നു സംഭവം.

പാകിസ്ഥാൻ ഉയർത്തിയ 122 റൺസ് വിജയലക്ഷ്യം പിന്തുടരുകയായിരുന്ന ശ്രീലങ്കൻ ക്യാപ്റ്റൻ ദസൂണ്‍ ഷാനക, 16-ാം ഓവറിൽ ഹസൻ അലിയുടെ ബോളിൽ നൽകിയ ക്യാച്ചിനായി വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍ അപ്പീല്‍ ചെയ്തു. അമ്പയർ ഔട്ടല്ല എന്ന് വിധിച്ചിട്ടും അപ്പീൽ തുടർന്നതിനെ തുടർന്ന് അന്തിമ തീരുമാനത്തിനായി തേർഡ് അമ്പയറിന് വിടുകയായിരുന്നു. ഒരു മത്സരത്തിൽ ഓരോ ടീമിനും നിശ്ചിത ഡി.ആർ.എസ് റിവ്യൂ മാത്രമാണുള്ലത്. ഇത് സാധാരണയായി ക്യാപ്റ്റന്റെ നിർദേശപ്രകാരമാണ് അമ്പയർ അനുവദിക്കാറുള്ളത്. എന്നാൽ അത്തരത്തിലൊന്നും സംഭവിക്കാതെ തന്നെ ഫീൽഡ് അമ്പയർ ഡി.ആർ.എസ് നൽകിയതാണ് പാക്കിസ്ഥാൻ നായകനെ ചൊടിപ്പിച്ചത്. ടി.വി റിവ്യൂവിൽ ദസൂൺ ഷാനക ഔട്ടല്ല എന്ന് സ്ഥിരീകരിക്കുകയും പാകിസ്ഥാന് ഒരു റിവ്യൂ നഷ്ടപ്പെടുകയും ചെയ്തു.

pic.twitter.com/pYzBQ3I9Rq

— cricket fan (@cricketfanvideo) September 9, 2022