black-hawk-chopper

കാബൂൾ: അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സൈന്യം ഉപേക്ഷിച്ച് പോയ ഹെലികോപ്ടർ താലിബാൻ സൈനികർ പറത്തുന്നതിനിടയിൽ തകർന്നുവീണു. ബ്ളാക്ക് ഹ്വാക്ക് വിഭാഗത്തിൽ പെടുന്ന ഹെലിക്കോപ്ടറാണ് അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ താലിബാന്റെ പരിശീലന പറക്കലിനിടയിൽ തകർന്ന് വീണത്. ശനിയാഴ്ച നാഷണൽ ഡിഫൻസ് യൂണിവേഴ്സിറ്റി ക്യാംപസിനുള്ലിൽ നടന്ന അപകടത്തിൽ 3 പേർ മരണപ്പെട്ടതായി താലിബാൻ പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. അഞ്ച് പേർക്ക് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്.

സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. ഒരു വർഷം മുൻപ് അധികാരം കൈക്കലാക്കിയ താലിബാൻ ഗവൺമെന്റ്, അമേരിക്കൻ സൈന്യം ഉപേക്ഷിച്ച് പോയ ആയുധങ്ങളുടെയും സൈനിക വിമാനങ്ങളുടെയും നിയന്ത്രണം കൈക്കലാക്കിയിരുന്നു. ഇത് ഭയന്ന് തന്നെ അമേരിക്കൻ സൈന്യം ഹെലിക്കോപ്ടറുകളിൽ പലതും കേടുപാടുകൾ വരുത്തി ഉപയോഗ്യശൂന്യമാക്കുകയും, ചിലത് മധ്യേഷ്യൻ രാജ്യങ്ങളിലെ സൈനികത്താവളങ്ങളിലേയ്കക്ക് മാറ്റുകയും ചെയ്തിരുന്നു. ഇവയിൽ എത്രത്തോളം ആയുധങ്ങളും കോപ്ടറുകളും താലിബാൻ സേന നിലവിൽ ഉപയോഗിക്കുന്നുണ്ട് എന്നതിന് വ്യക്തമായ കണക്കുകൾ ഏതും തന്നെയില്ല.