devotee

ലക്‌നൗ: ദേവിക്ക് സ്വന്തം നാവ് മുറിച്ച് നൽകിയ നാൽപ്പതുകാരൻ ഗുരുതരാവസ്ഥയിൽ. ഉത്തർപ്രദേശിലെ കൗശാമ്പിയിൽ പുരബ്ഷരീര ഗ്രാമത്തിലാണ് സംഭവം. ദുർഗ പ്രസാദിന്റെ മകനായ സമ്പത്ത് (40) ആണ് ദേവീ കടാക്ഷം കിട്ടാൻ സ്വന്തം നാവ് അറുത്ത് നൽകിയത്.

കൃഷിക്കാരനായ സമ്പത്ത് ഭാര്യയ്‌ക്കൊപ്പം ക്ഷേത്രത്തിലെത്തിയതായിരുന്നു. കുബ്രി ഘട്ടിൽ ഗംഗയിൽ കുളിച്ച ശേഷമാണ് ക്ഷേത്രത്തിലെത്തിയത്. പടിക്കെട്ടിൽ വച്ച് ഇയാൾ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് സ്വന്തം നാവ് അറുത്തെടുക്കുകയായിരുന്നു.

തുടർന്ന് ഗുരുതരാവസ്ഥയിലായ സമ്പത്തിനെ ഭാര്യയും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മദ്ധ്യവയസ്‌ക്കന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്നും ഇപ്പോൾ ഒന്നും പറയാൻ സാധിക്കില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.