
ജക്കാർത്ത: കിഴക്കൻ പാപുവ ന്യൂ ഗിനിയയിൽ ഭൂചലനം. 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് രാവിലെ ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ. തീരദേശ പട്ടണമായ മഡാംഗിന് സമീപമുള്ള കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.
യുഎസ് ജിയോളജിക്കൽ സർവേ നേരത്തെ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നീട് ഭീഷണിയൊഴിഞ്ഞെന്ന് അധികൃതർ അറിയിച്ചു. എന്നിരുന്നാലും ചില തീരപ്രദേശങ്ങളിൽ ജാഗ്രത തുടരമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഭൂചലനത്തിൽ കിഴക്കൻ ഹൈലാൻഡ് പട്ടണമായ ഗൊറോക്കയിലെ ഒരു സർവകലാശാലയ്ക്ക് കേടുപാടുകൾ സംഭവിച്ചതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അയൽരാജ്യമായ ഇന്തോനേഷ്യയിൽ 2004ൽ 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. തുടർന്നുണ്ടായ സുനാമിയിൽ 220,000 പേർ മരിച്ചു.