ഓണം പൊടിപൊടിക്കാൻ ഓണക്കോടിയുമുടുത്ത് ചങ്കത്തികൾ എത്തിയത് ആലപ്പുഴയിലെ കുട്ടൻചാൽ കള്ളുഷാപ്പിൽ. ഇത്തവണ ഓണം സ്പെഷ്യൽ എപ്പിസോഡിൽ വള്ളത്തിലിരുന്ന് കായലിലൂടെ യാത്ര ചെയ്താണ് ചങ്കത്തികൾ ഷാപ്പിലെ രുചികൾ ആസ്വദിക്കുന്നത്. ചങ്കത്തിമാരുടെ മുന്നിലെത്തിയ വിഭവങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
കപ്പ, ചിരട്ടപ്പുട്ട്, ഇടിയപ്പം, സാലഡ്, കൊഞ്ച് റോസ്റ്റ്, കൊഴുവ ഫ്രൈ, പോർക്ക് ഫ്രൈ, കക്ക റോസ്റ്റ്, താറാവ് റോസ്റ്റ്, സിലോപ്പി കറി, കരിമീൻ ഫ്രൈ, പിരാന കറി എന്നിവയാണ് മുന്നിലെത്തിയ അടിപൊളി വിഭവങ്ങൾ. വന്നയുടൻ തന്നെ കള്ളിനായി ഓണത്തല്ലും തുടങ്ങി ചങ്കത്തികൾ. പിന്നാലെ ഓരോ വിഭവമായി ആസ്വദിച്ചും തുടങ്ങി. വീഡിയോ കാണാം...
