
മുംബയ് : വാതിൽ തുറക്കാൻ വൈകിയതിന്റെ പേരിൽ ഒരുകൂട്ടം ആളുകൾ ഡോക്ടറെയും മകനെയും മർദ്ദിച്ചു. മഹാരാഷ്ട്രയിലെ ബാരാമതിയിൽ ക്ലീനിക് നടത്തുന്ന ഡോ. ഗെയ്‌ക്‌വാദിനും മകനുമാണ് ആക്രമത്തിൽ പരിക്കേറ്റത്. സെപ്തംബർ ആറിനായിരുന്നു സംഭവം. രോഗിയുമായി വന്ന ആളുകളാണ് ക്ലിനിക്കിൽ ആക്രമണം നടത്തിയത്. ഡോക്ടർ, കുടുംബത്തോടൊപ്പം അത്താഴം കഴിക്കുന്ന സമയമായതിനാൽ വാതിൽ തുറക്കാൻ വൈകി. ഇതോടെ രോഗിയോടൊപ്പം വന്ന ഒരാൾ പ്രകോപിതനായി ജനൽ ചില്ലുകൾ അടിച്ചു തകർത്തു. വാതിൽ തുറക്കുന്നതിനിടെ ഒരാൾ ഡോ.ഗെയ്‌ക്‌വാദിന്റെ മകനെ ഷർട്ടിൽ കുത്തിപ്പിടിക്കുകയും മുറിയിൽ നിന്ന് പുറത്തേക്ക് വലിച്ചിടുകയും ചെയ്തു.
സംഭവത്തിൽ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു. അനിൽ ജഗ്‌താപ്, വിശ്വജീത് ജഗ്‌താപ്, അശോക് ജഗ്‌താപ്, ഭൂഷൺ ജഗ്‌താപ് എന്നിവരാണ് അതിക്രമിച്ചു കയറിയത്. ക്ലിനിക്കിലെ സി,സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതായും ഡോക്ടറെ മർദ്ദിച്ച നാല് പേർക്കെതിരെ കേസെടുത്തെന്നും മലേഗാവ് പോലീസ് അറിയിച്ചു.
कैसे- कैसे लोग...!?
— sunilkumar singh (@sunilcredible) September 11, 2022
बारामती के सांगवी में एक आयुर्वेदिक #Doctor ने देर से दरवाजा खोला तो मरीज के साथ आए लोगों ने डॉक्टर और उनके बेटे की जमकर पिटाई कर दी!
मालेगांव पुलिस #FIR दर्ज कर जांच कर रही है। @ndtvvideos@ndtvindia pic.twitter.com/9deiLBsopZ