jayasury

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ കോഴിക്കോട്ട് മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർക്കും കൊട്ടാരക്കരയിൽ പഞ്ചായത്ത് മെമ്പർക്കും തെരുവുനായ്ക്കളുടെ കടിയേറ്റു. സഹോദരനൊപ്പം കടയിൽ പോയി വീട്ടിലേക്ക് തിരിച്ചുവരുംവഴി കോഴിക്കോട്ട് നാദാപുരം വിലങ്ങാട് മലയങ്ങാട് സ്വദേശി അങ്ങാടി പറമ്പിൽ ജയന്റെ മകൻ ആറാം ക്ലാസുകാരനായ ജയസൂര്യന് നായയുടെ കടിയേറ്റു. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ അരക്കിണറിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാലുപേർക്കാണ് കടിയേറ്റത്. ഓട്ടോ ഡ്രൈവറായ സാജുദ്ദീൻ ( 40), വടക്കേടത്ത് തിരവുത്ത് പറമ്പിൽ രഞ്ചിത്തിന്റെ മകൾ വൈഗ (11), വാക്കയിൽ നൗഫലിന്റെ മകൻ നൂറാസ് (12), വെള്ളായിക്കോട്ട് ദേവദാസിന്റെ ഭാര്യ നളിനി (60) എന്നിവരെയാണ് തെരുവുനായ ആക്രമിച്ചത്. കാെട്ടാരക്കര ഉമ്മന്നൂർ പഞ്ചായത്ത് നെല്ലിക്കുന്നം വാർഡ് മെമ്പർ സൂരജ് മഹലിൽ ആർ. ശ്രീജിത്തിനും (54) കടിയേറ്റു.

തിരുവോണ ദിവസം നായയുടെ കടിയേറ്റ അട്ടപ്പാടി ഷോളയൂർ സ്വർണ പിരിവ് ഊരിലെ മൂന്നുവയസുകാരൻ ആകാശിനെ കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കുന്നതിനിടെയായിരുന്നു സംഭവം.

കൊല്ലം ശാസ്താംകോട്ടയിൽ ശനിയാഴ്ച വൈകിട്ട് രണ്ട് സ്ത്രീകളെ കടിച്ച തെരുവുനായ ചത്തു. പേവിഷബാധയാണെന്നാണ് സംശയം. നായയെ കുഴിച്ചിട്ടത് കാരണം പരിശോധന സാദ്ധ്യമായില്ല.

പേ​വി​ഷ​ ​വാ​ക്‌​സി​ൻ​ ​സാ​മ്പിൾ
കേ​ന്ദ്ര​ലാ​ബി​ൽ​ ​ഇ​ന്നെ​ത്തി​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​നാ​യ​ക​ടി​യേ​റ്റ​വ​രി​ൽ​ ​ചി​ല​ർ​ ​ആ​ന്റി​റാ​ബി​സ് ​വാ​ക്‌​സി​ൻ​ ​എ​ടു​ത്ത​ശേ​ഷ​വും​ ​മ​ര​ണ​പ്പെ​ട്ട​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​സം​സ്ഥാ​ന​ത്ത് ​സ്റ്റോ​ക്കു​ള്ള​ ​സാ​മ്പി​ളു​ക​ൾ​ ​ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ​ ​ക​സോ​ളി​ലു​ള്ള​ ​കേ​ന്ദ്ര​ലാ​ബി​ൽ​ ​പ​രി​ശോ​ധ​ന​യ്ക്ക് ​ഇ​ന്ന് ​എ​ത്തി​ക്കും.
കെ.​എം.​എ​സ്.​സി.​എ​ല്ലി​ന്റെ​ ​കോ​ഴി​ക്കോ​ട്ടു​ള്ള​ ​സം​ഭ​ര​ണ​കേ​ന്ദ്ര​ത്തി​ൽ​ ​നി​ന്ന് ​ശേ​ഖ​രി​ച്ച​ ​വാ​ക്‌​സി​ന്റെ​യും​ ​ഇ​മ്മ്യൂ​ണോ​ഗ്ലോ​ബു​ലി​ന്റെ​യും​ 120​ ​ബോ​ട്ടി​ലാ​ണ് ​പ​രി​ശോ​ധി​ക്കു​ക.​ ​ശീ​തീ​ക​ര​ണ​ ​സം​വി​ധാ​ന​ത്തി​ൽ​ ​സൂ​ക്ഷി​ക്കേ​ണ്ട​തി​നാ​ൽ​ ​ര​ണ്ട് ​ഡ്ര​ഗ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​ർ​ ​നേ​രി​ട്ടാ​ണ് ​സാ​മ്പി​ൾ​ ​എ​ത്തി​ക്കു​ന്ന​ത്.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​കോ​ഴി​ക്കോ​ട് ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​നി​ന്ന് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പു​റ​പ്പെ​ട്ടു.

സാ​മ്പി​ളു​ക​ൾ​ ​കോ​ൾ​ഡ് ​ബോ​ക്‌​സി​ലാ​ണ് ​സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.​ ​ലാ​ബി​ൽ​ ​എ​ത്തി​ക്കും​ ​വ​രെ​ 3​-8​ ​ഡി​ഗ്രി​ ​സെ​ൽ​ഷ്യ​സി​ലാ​ണ് ​സൂ​ക്ഷി​ക്കേ​ണ്ട​ത്.​ ​ഒ​രു​മാ​സ​ത്തി​നു​ശേ​ഷം​ ​ഫ​ലം​ ​ല​ഭി​ക്കും.​ ​വാ​ക്‌​സി​ന്റെ​ ​ഫ​ല​പ്രാ​പ്തി​യി​ൽ​ ​ആ​ശ​ങ്ക​ ​ഉ​യ​ർ​ന്ന​തോ​ടെ​ ​പു​നഃ​പ​രി​ശോ​ധ​ന​യ്ക്ക് ​അ​നു​മ​തി​ ​ആ​വ​ശ്യ​പ്പെ​ട്ട് ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​കേ​ന്ദ്ര​ ​മ​ന്ത്രി​ ​മ​ൻ​സൂ​ഖ് ​മാ​ണ്ഡ​വ്യ​യ്ക്ക് ​ക​ത്ത​യ​ച്ചി​രു​ന്നു.​ ​തു​ട​ർ​ന്നാ​ണ് ​സാ​മ്പി​ളു​ക​ൾ​ ​അ​യ​ച്ച​ത്.