
വാഷിംഗ്‌ടൺ : മലിന ജലത്തിൽ പോളിയോ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിന് പിന്നാലെ ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വൈറസ് വ്യാപനം തടയാനും വാക്സിനേഷൻ ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കാനുമാണ് നടപടി. ലോംഗ് ഐലൻഡിലെ നാസോ കൗണ്ടിയിൽ നിന്ന് ശേഖരിച്ച മലിന ജല സാമ്പിളിലാണ് വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയത്. അണുബാധയുള്ളവരുമായി അടുത്ത ബന്ധം പുലർത്തേണ്ടി വന്നവർ, ആരോഗ്യ പ്രവർത്തകർ, മലിനജലം കൈകാര്യം ചെയ്യേണ്ടിവരുന്നവർ തുടങ്ങിയവർ ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കണമെന്നും അധികൃതർ ശുപാർശ ചെയ്തു.