
തിരുവനന്തപുരം: വിഴിഞ്ഞം, സിൽവർലൈൻ സമര നേതാക്കളെ രാഹുൽഗാന്ധി നാളെ കാണുമെന്ന് സൂചന. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയ രാഹുൽ നാളെ ഇവിടെ സമരനേതാക്കളെ കാണും. എന്നാൽ സമരം നടക്കുന്ന വിഴിഞ്ഞത്ത് രാഹുൽ സന്ദർശിച്ചേക്കില്ല. വിഴിഞ്ഞം തുറമുഖത്തിനെതിരായ ലത്തീൻ സഭയുടെ സമരം ന്യായമായ ആവശ്യങ്ങൾക്കാണെന്ന് ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കേരളത്തിലെത്തുന്ന രാഹുലിനെ കാണാൻ സമര നേതാക്കൾ കഴിഞ്ഞദിവസം ശ്രമം നടത്തിയിരുന്നു. സമരം ശക്തമാക്കുമെന്നും ആർച്ച് ബിഷപ്പ് വ്യക്തമാക്കി.സമരത്തിന് പിന്തുണ തേടി അതിരൂപത മൂന്നാം തവണയാണ് സർക്കുലർ ഇറക്കിയത്. വിഴിഞ്ഞത്തെ തുറമുഖ കവാടത്തിലേക്കുളള മാർച്ചിൽ വിശ്വാസികളുമൊത്ത് പങ്കെടുക്കുമെന്നും ഡോ.തോമസ് ജെ.നെറ്റോ അറിയിച്ചു.